ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുട്ടനാട്ടില്‍ ഭക്ഷണസാധനവുമായി എത്തിയ വാഹനം തോട്ടിലേക്കു മറിഞ്ഞു

  • By Desk
Google Oneindia Malayalam News

കുട്ടനാട് - ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണസാധനവുമായി എത്തിയ വാഹനം തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവറേയും വാഹനത്തിലുണ്ടായിരുന്ന മൂന്നു പേരേയും നാട്ടുകാര്‍ രക്ഷപെടുത്തി. എടത്വാ പാണ്ടങ്കരി രക്ഷാസൈന്യം പള്ളിയുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണ സാധനവുമായി എത്തിയ എയ്‌സ് വണ്ടിയാണ് പള്ളിക്ക് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞത്. തോട്ടിലെ വെള്ളത്തില്‍ മുങ്ങിയ വണ്ടിയില്‍ നിന്ന് െ്രെഡവര്‍ സാംസണ്‍, കൂടെയുണ്ടായിരുന്ന സാംകുട്ടി, അഭിനവ്, അഭിനന്തു എന്നിവരെ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെ 10.30 ഒടെയാണ് സംഭവം.

img

ഭക്ഷണ സാധനം വെള്ളത്തില്‍ നനഞ്ഞു പോയിരുന്നു. അരി, പലവഞ്ജനം, ബിസ്‌കറ്റ് എന്നിവ വണ്ടിയില്‍ ഉണ്ടായിരുന്നു. വെള്ളപ്പൊക്കത്തില്‍ കടുത്ത ഭുരിതം അനുഭവിക്കുന്ന പ്രദേശമാണ് എടത്വാ പാണ്ടങ്കരി പ്രദേശം. പ്രളയബാധിതമായ കുട്ടാനാടിന് സഹായവുമായി സംസ്ഥാനത്തു പുറത്തു നിന്നും സംഘടനകളും സര്‍ക്കാരുകളും സാധനങ്ങള്‍ എത്തിക്കുന്നുണ്ട്.

img

എന്നാല്‍ ഇവിടങ്ങളില്‍ യാതൊരു സുരക്ഷാ മാര്‍ഗങ്ങളുമില്ലാതെയാമ് പ്രളയ മേഖലയില്‍ വഞ്ചിയിലും വാഹനങ്ങളിലും സാധനങ്ങള്‍ എത്തിയ്ക്കുന്നത്. കര്‍ണാടക ഭക്ഷ്യപൊതു വിതരണ വകുപ്പ് കഴിഞ്ഞ ദിവസം 50 ടണ്‍ അരി, 10 ടണ്‍ പഞ്ചസാര, 250 കിലോഗ്രാം സാമ്പാര്‍ പൗഡര്‍ എന്നിവ കുട്ടനാട്ടില്‍ എത്തിച്ചിരുന്നു. വലിയ നാല് ട്രക്കുകളിലാണ് സാധനങ്ങള്‍ കൊണ്ടുവന്നത്.

img

കേരള പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ 25000 ലിറ്റര്‍ കുടിവെള്ളമാണ് ദുരിത മേഖലയില്‍ എത്തിച്ചത്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ പലര്‍ക്കും നീന്തല്‍ പോലും അറിയാത്തവരാണ്. പ്രളയ ബാധിത മേഖലകളില്‍ നീന്തലറിയാവുന്നവര്‍ പോലും മുങ്ങിതാഴുന്ന സ്ഥിതിയാണുള്ളത്. അതിനാല്‍ കുട്ടനാട്ടില്‍ അന്യ സംസ്ഥാനത്തില്‍ നിന്നടക്കം സഹായത്തെനെത്തുന്നവര്‍ക്കു സുരക്ഷ ഒരുക്കണമെന്നാണ് ആവശ്യം.

English summary
Accident in kuttanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X