Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണത്തിന് ജയറാമേട്ടന്റെ വക ഓണക്കോടി; ക്യാമ്പ് അംഗങ്ങള്‍ക്ക് ഇത് അടിപൊളി ഓണം

ആലപ്പുഴ: പ്രളയക്കെടുതിയുടെ സങ്കടങ്ങള്‍ക്കിടയില്‍ ദുരിതാശ്വാസ ക്യാമ്പിലെ അംഗങ്ങള്‍ക്ക് ആശ്വാസമായി ജയറാമിന്റെ സന്ദര്‍ശനം. ലിയോ തേര്‍ട്ടീന്ത് സ്‌കൂളിലെ ക്യാമ്പ് അംഗങ്ങള്‍ക്ക് നടന്‍ ജയറാം ഓണ സമ്മാനം വിതരണം ചെയ്തു. ക്യാമ്പിലെ 1300ഓളം പേര്‍ക്ക് മുന്തിയ തരം ഷര്‍ട്ടും മുണ്ടുമാണ് നടന്‍ ജയറാം വിതരണം ചെയ്തത്.

മഴക്കെടുതിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്കും ഓണക്കോടി നല്‍കുന്നുണ്ടെന്ന് ജയറാം പറഞ്ഞു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും ജയറാമിന്റെ ഒപ്പം ഓണക്കോടി വിതരണത്തിനെത്തി. വെള്ളിത്തിരയില്‍ മാത്രം കണ്ടു പരിചയമുള്ള ഇഷ്ട നടനെ നേരില്‍ കാണുവാനും സംസാരിക്കുവാനും സാധിച്ചതിന്റെ വേശത്തിലായിരുന്നു ക്യാമ്പ് അംഗങ്ങള്‍. താരത്തെ കാണാന്‍ എല്ലാവരും സ്‌കൂളിന്റെ വരാന്തയില്‍ ഒത്തുചേര്‍ന്നു.

Jayaram

മിക്ക ക്യാമ്പുകളിലും ശുചിമുറികളടക്കം വൃത്തിയാക്കുന്ന യുവാക്കളെ നേരിട്ട് കാണാനായെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ പുതിയ തലമുറയില്‍ ഒത്തിരി അഭിമാനവും പ്രതക്ഷയും ഉണ്ട്. കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തെ അതിജീവിക്കന്‍ നമുക്ക് കരുത്തുണ്ടെന്ന് തെളിയിക്കുന്നതാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ യുവാക്കളുടെ സാന്നിധ്യം.

ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഇത്രയും വലിയ ദുരന്തം അതിജീവിക്കാന്‍ കഴിഞ്ഞത് നാം മലയാളികളായതുകൊണ്ടാണെന്നും ഒരു മലയാളിയായതില്‍ അഭിമാനം ഉണ്ടെന്നും ജയറാം പറഞ്ഞു. ജില്ലാ കളക്ടര്‍ എസ് സുഹാസ്, ജില്ലാ പൊലിസ് മേധാവി എസ് സുരേന്ദ്രന്‍ തുടങ്ങിയവര്‍ ഓണക്കോടി വിതരണത്തില്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08


keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+