ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലേറ്റായി വന്താലും... വൈകി പ്രചാരണം തുടങ്ങി നടി പ്രിയങ്ക; അരൂരില്‍ പൊരിഞ്ഞ പോര്, എന്തുകൊണ്ട് രാഷ്ട്രീയം

Google Oneindia Malayalam News

ആലപ്പുഴ: ഇടതുപക്ഷത്തിന് വേരോട്ടമുള്ള നാട്. പലപ്പോഴും വലത്തോട്ടും ചാഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ ഷാനിമോള്‍ ഉസ്മാനെ ജയിപ്പിച്ച മണ്ഡലം. ഇതൊക്കെയാണ് പൊതുവെ അറിയപ്പെടുന്ന അരൂര്‍ മണ്ഡലം. ഇത്തവണയും യുഡിഎഫിന് വേണ്ടി കളത്തിലിറങ്ങുന്നത് ഷാനിമോള്‍ ഉസ്മാന്‍ തന്നെ. എല്‍ഡിഎഫിന് വേണ്ടി പിന്നണി ഗായികയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ദലീമ ജോജോ. എന്‍ഡിഎയ്ക്ക് ടി അനിയപ്പനും...

കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍

ഇതിനിടയിലേക്കാണ് നടി പ്രിയങ്ക നായരുടെ വരവ്. എന്തേ ഇത്ര വൈകിയെന്ന് ചോദിച്ചാല്‍ പ്രിയങ്കയ്ക്ക് മറുപടിയുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

Recommended Video

cmsvideo
ഫിറോസ് കുന്നുംപറമ്പിൽ വരില്ലേ ? ജലീലിനെ ക്ഷ വരപ്പിച്ചു ഈ കാന്താരി

ഇടതുകോട്ട ഇത്തവണ ആര്‍ക്കൊപ്പം

ഇടതുകോട്ട ഇത്തവണ ആര്‍ക്കൊപ്പം

ഇടതുപക്ഷത്തിനൊപ്പമാണ് അരൂര്‍ കൂടുതലും നിന്നിട്ടുള്ളത്. 2016ല്‍ എഎം ആരിഫ് വന്‍ വിജയം നേടിയ മണ്ഡലം. രാജിവച്ച് അദ്ദേഹം ലോക്‌സഭയിലേക്ക് മല്‍സരിച്ചപ്പോള്‍ ഉപതിരഞ്ഞെടുപ്പ്. വീണ്ടും വോട്ടെടുപ്പ് സൃഷ്ടിച്ചതില്‍ മനംമടുത്തിട്ടാണോ എന്നറിയില്ല, എല്‍ഡിഎഫിനെതിരെ ജനം വിധിയെഴുതി. ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ചു.

5 വര്‍ഷത്തിനിടെ നടന്നത്

5 വര്‍ഷത്തിനിടെ നടന്നത്

2016ല്‍ എല്‍ഡിഎഫിനൊപ്പം നിന്ന അരൂര്‍ മണ്ഡലം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ ഉപതിരഞ്ഞെടുപ്പിലും യുഡിഎഫിനൊപ്പം നിന്നു. എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനാണ് ഭൂരിപക്ഷം. ചുരുങ്ങിയ കാലത്തിനിടെ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഷാനിമോള്‍ക്ക് വിജയം സമ്മാനിക്കുമെന്ന് യുഡിഎഫ് പറയുന്നു.

എല്‍ഡിഎഫ് പറയുന്നത്

എല്‍ഡിഎഫ് പറയുന്നത്

2019ല്‍ നടന്ന ഉപതിരഞ്ഞെടുപ്പ് കാര്യമാക്കുന്നില്ല എന്ന് ഇടതുപക്ഷം ആവര്‍ത്തിക്കുന്നു. ഇത്തവണ വിജയം ഉറപ്പാണ്. ഇതിന്റെ സൂചനയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രകടമായത്. എല്ലാ പിഴവകളും നികത്തിയാണ് മുന്നോട്ട് പോകുന്നത്. തുടര്‍ച്ചയായി വിജയിച്ചുവരുന്ന ദലീമയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം ഉറപ്പ് എന്ന് എല്‍ഡിഎഫ് നേതൃത്വം പറയുന്നു.

 നടി പ്രിയങ്ക അനൂപിന്റെ വരവ്

നടി പ്രിയങ്ക അനൂപിന്റെ വരവ്

ഇതിനിടയിലേക്കാണ് നടി പ്രിയങ്ക അനൂപ് നായരും എത്തിയിരിക്കുന്നത്. പ്രബല മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിന്റെ മൂന്നാംഘട്ടത്തിലേക്ക് എത്തിയിരിക്കെയാണ് പ്രിയങ്കയുടെ വരവ്. അടുത്തിടെ സജീവമായ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡിഎസ്‌ജെപി)യുടെ സ്ഥാനാര്‍ഥിയാണ് അവര്‍.

ടെലിവിഷന്‍ ചിഹ്നത്തില്‍

ടെലിവിഷന്‍ ചിഹ്നത്തില്‍

സുരേഷ് ഗോപി. മുകേഷ്, ഗണേഷ് കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരെല്ലാം തിരഞ്ഞെടുപ്പ് ഗോദയില്‍ സജീവമായത് മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാണ്. അതിനിടെയാണ് പ്രിയങ്കയും. ടെലിവിഷന്‍ ചിഹ്നത്തില്‍ അവര്‍ വോട്ട് ചോദിച്ചു തുടങ്ങി. മണ്ഡലവാസികള്‍ തന്നെ സ്വീകരിച്ചു എന്ന് പ്രിയങ്ക പറയുന്നു.

വൈകാന്‍ കാരണം

വൈകാന്‍ കാരണം

ഡിഎസ്‌ജെപിയിലേക്ക് ആകര്‍ഷിക്കാന്‍ കാരണം പാര്‍ട്ടിയുടെ മുദ്രാവാക്യമാണ്. ദാരിദ്ര്യത്തിന് ജാതിയില്ല എന്നതാണ് മുദ്രാവാക്യം. പുതിയ പാര്‍ട്ടിയാണ്. ഔദ്യോഗിക കാര്യങ്ങള്‍ വന്നു തുടങ്ങിയിട്ടേയുള്ളൂ. അതാണ് പ്രചാരണം തുടങ്ങാന്‍ വൈകിയതെന്നും പ്രിയങ്ക പറയുന്നു. സാധാരണക്കാരെ സേവിക്കാനുള്ള അവസരമായിട്ടാണ് രാഷ്ട്രീയത്തെ കാണുന്നതെന്നും അവര്‍ പറഞ്ഞു.

ഹാസ്യമല്ല രാഷ്ട്രീയം

ഹാസ്യമല്ല രാഷ്ട്രീയം

ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രിയങ്ക നായര്‍ മലയാള സിനിമാ-സീരിയല്‍ രംഗത്ത് നിറസാന്നിധ്യമായത്. എന്നാല്‍ രാഷ്ട്രീയം ഗൗരവമുള്ള മേഖലയാണ്. ആ ഗൗരവത്തോടെ തന്നെയാണ് അവര്‍ രാഷ്ട്രീയത്തെ സമീപിക്കുന്നതും. സാധ്യമാകുന്ന കാര്യങ്ങള്‍ പാവപ്പെട്ടവര്‍ക്ക് ചെയ്തുകൊടുക്കുമെന്നാണ് പ്രിയങ്കയുടെ ഉറപ്പ്. അരൂര്‍ ഇത്തവണ ആര്‍ക്കൊപ്പമെന്ന് അറിയാന്‍ കുറച്ചുകൂടി കാത്തിരിക്കണം.

സര്‍വെ സംഘടിപ്പിച്ചവര്‍ക്ക് നന്ദി; നിങ്ങള്‍ ചെയ്ത ഉപകാരം ചെറുതല്ലെന്ന് ഉമ്മന്‍ ചാണ്ടി, ഞാന്‍ അനുഭവിച്ചറിഞ്ഞു..സര്‍വെ സംഘടിപ്പിച്ചവര്‍ക്ക് നന്ദി; നിങ്ങള്‍ ചെയ്ത ഉപകാരം ചെറുതല്ലെന്ന് ഉമ്മന്‍ ചാണ്ടി, ഞാന്‍ അനുഭവിച്ചറിഞ്ഞു..

മാളവിക മോഹനന്റെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം

English summary
Actress Priyanka Anoop Nair starts Election Campaign in Aroor as DSJP Candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X