• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എഡിജിപി മനോജ് എബ്രഹാമിന്‍റെ വാഹനം ഇടിച്ച് ആലപ്പുഴയിൽ യാത്രക്കാരന് പരിക്ക്

Google Oneindia Malayalam News

ആലപ്പുഴ: എഡിജിപി മനോജ് എബ്രഹാമിന്‍റെ വാഹനമിടിച്ച് ഒരാൾക്ക് പരിക്ക്. അമ്പലപ്പുഴ കരൂർ ഉമേഷ്‌ ഭവനത്തിൽ സന്തോഷിനാണ് (48) പരിക്കേറ്റത്. എഡിജിപി ഔദ്യോഗിക വാഹനത്തിൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം.

ദേശീയപാതയിൽ ഹരിപ്പാട് കെവി ജെട്ടി ജംഗ്ഷന് വടക്കുവശം വെച്ചാണ് വാഹനമിടിച്ചത്. ബൈക്കിലെത്തിയ സന്തോഷ് ദേശീയ പാത മുറിച്ചു കടക്കുന്നതിനിടയിൽ ആണ് എഡിജിപിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സന്തോഷിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

സന്തോഷിന് ഗുരുതരമായ പരിക്കുകൾ ഇല്ലെന്ന് പോലീസ് അറിയിച്ചു.മറ്റൊരു വാഹനത്തിൽ ഐജി പ്രകാശും എഡിജിപി മനോജ് എബ്രഹാമിനൊപ്പം ഉണ്ടായിരുന്നു. അപകടത്തിനുശേഷം എഡിജിപി ഈ വാഹനത്തിലാണ് എറണാകുളത്തേക്കുള്ള യാത്ര തുടർന്നത്.

പിടിവള്ളിയായത് 300ൽ അധികം സിസിടിവി ദൃശ്യങ്ങൾ: മാലക്കവർച്ച കേസിലെ പ്രതികൾ അറസ്റ്റിൽപിടിവള്ളിയായത് 300ൽ അധികം സിസിടിവി ദൃശ്യങ്ങൾ: മാലക്കവർച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

കെഎസ്ആർട്ടിസിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു

കൽപ്പറ്റ: വയനാട് പനമരത്തുണ്ടായ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. കൽപ്പറ്റ പെരുന്തട്ട സ്വദേശി എം സുബൈർ, 12 വയസുകാരൻ മിഥ്ലജ് എന്നിവരാണ് മരിച്ചത്. പനമരം കൈതക്കൽ വെച്ചാണ് അപകടമുണ്ടായത്.

ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മാനന്തവാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹങ്ങൾ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

സ്വകാര്യ ബസ് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം

ഉള്ളന്നൂർ ∙ സ്വകാര്യ ബസ് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം.കുളനട- ആറന്മുള റോഡിൽ പുന്നകുളഞ്ഞി ഫിലഡൽഫിയ ഐപിസി ചർച്ചിനു സമീപമുള്ള വളവിലാണ് അപകടം. എതിരെ വന്ന വാഹനത്തിന് സൈഡ് നല്‍കുന്നതിന്റെ ഇടയിൽ റോഡിലെ ടാറിങ് കട്ടിങ്ങിൽ നിന്ന് തെന്നിമാറി ബസിന്റെ ഇടതു വശം തൂണിൽ ഇടിക്കുകയായിരുന്നു. ന്‍വശത്തെ ചില്ലുകള്‍ പൂര്‍ണമായി തകര്‍ന്നു.

വശങ്ങളിലെ ടാറിങ്ങിൽ അപാകത ആരോപിക്കപ്പെടുന്ന മേഖയിൽ ഇരു ചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്. മരാമത്ത് അധികൃതരോട് പലപ്പോഴും പരാതി പറഞ്ഞിട്ടും വശങ്ങള്‍ കോണ്‍ക്രിറ്റ് ചെയ്യുന്നതിനോ പൂട്ടുകട്ട പാകുന്നതിനു നടപടിയില്ലന്നാണ് നാട്ടുകാരുടെ പരാതി.റോഡ് നിര്‍മാണം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും അപകടകരമായ രീതിയില്‍ വശങ്ങളില്‍ നില്‍ക്കുന്ന വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിച്ചിട്ടില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം.

12 വയസുകാരനെ 15 വയസുള്ള വിദ്യാർത്ഥികൾ ലൈംഗികമായി പീഡിപ്പിച്ചു; ഹോസ്റ്റലിൽ നടന്നത് ക്രൂരം12 വയസുകാരനെ 15 വയസുള്ള വിദ്യാർത്ഥികൾ ലൈംഗികമായി പീഡിപ്പിച്ചു; ഹോസ്റ്റലിൽ നടന്നത് ക്രൂരം

English summary
adgp manoj abraham s vehicle collided with bike rikisn man injured and shited to vandanam medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X