ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷാന്‍ വധക്കേസ്: നേരിട്ട് പങ്കുള്ള അഞ്ച് പേര്‍ കസ്റ്റഡിയില്‍, അറസ്റ്റ് ഉടനുണ്ടാകുമെന്ന് എഡിജിപി

Google Oneindia Malayalam News

ആലപ്പുഴ: എസ്ഡിപിഐ നേതാവ് ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ നേരിട്ട് പങ്കുള്ള അഞ്ച് പേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. ഇവരുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേസില്‍ പ്രധാന പ്രതികളെന്ന് സംശയിക്കുന്ന ചിലരെ ഇപ്പോഴും പൊലീസിന് പിടികൂടാന്‍ സാധിച്ചിട്ടില്ല.

സംസ്ഥാന നേതാക്കളിലേക്ക് കേസിന്റെ അന്വേഷണം നീങ്ങുമോ എന്ന ചോദ്യത്തിന്, പദ്ധതി ആസൂത്രണം ചെയ്ത ആളാണ് പ്രധാനപ്പെട്ടത്. അവരുടെ പേരുകള്‍ അന്വേഷണത്തില്‍ കൊണ്ടുവരുമെന്നും അന്വേഷണം ആരിലേക്കും പോകുമെന്നുമെന്നും അദ്ദേഹം വ്യക്തമാക്കി.

kerala

കേസിലെ എല്ലാ പ്രതികളെയും കണ്ടുപിടിക്കുമെന്ന വിശ്വാസമുണ്ട്. എല്ലാവര്‍ക്കെതിരെയും ശക്തമായ തെളിവുകള്‍ ഹാജരാക്കും. പരമാവധി ശിക്ഷ തന്നെ പ്രതികള്‍ക്ക് വാങ്ങിക്കൊടുക്കുമെന്നും വിജയ് സാഖറെ വ്യക്തമാക്കി. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായ കെഎസ് ഷാനെ ഒരു സംഘം വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷാനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണപ്പെട്ടത്.

കൊല്ലപ്പെട്ടവരുടെ വീടുകള്‍ മന്ത്രി സന്ദര്‍ശിച്ചു

ആലപ്പുഴ: ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം കുറ്റമറ്റ രീതിയില്‍ പുരോഗമിക്കുകയാണെന്നും എല്ലാ പ്രതികളെയും പിടികൂടുമെന്നും ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കൊല്ലപ്പെട്ട കെ.എസ്. ഷാന്‍, രഞ്ജിത്ത് ശ്രീനിവാസ് എന്നിവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ അറസ്റ്റിലായവര്‍ക്കു പുറമെയുള്ളവരെ പിടികൂടുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഈ കേസുകളുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങള്‍ മുഖേന നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്റെ വെള്ളക്കിണറിലെ വീട്ടിലും കെ.എസ്. ഷാനിന്റെ മണ്ണഞ്ചേരിയിലെ വീട്ടിലും എത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രഞ്ജിത്തിന്റെ അമ്മ വിനോദിനി, ഭാര്യ ലിഷ, സഹോദരന്‍ അഭിജിത്, ഷാനിന്റെ പിതാവ് സലീം, ഭാര്യ ഫന്‍സില, മക്കളായ ഫിബാ ഫാത്തിമ, ലിയാ ഫാത്തിമ എന്നിവരോട് സംസാരിച്ച അദ്ദേഹം അന്വേഷണം കൃത്യമായി പുരോഗമിക്കുന്നതായി അവരെ അറിയിച്ചു.

English summary
ADGP Vijay Sakhare Says five more people custody who were directly involved in Shaan murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X