'ഒരു നന്ദിപറച്ചില്‍ കൊണ്ട് തീരുന്ന ഒന്നല്ല സര്‍ ചെയ്തതെന്ന് അറിയാം'; കുറിപ്പുമായി എംബിബിഎസ് വിദ്യാര്‍ത്ഥിനി

കൃഷ്ണതേജ ഐഎഎസ്, ആലപ്പുഴക്കാരുടെ മനസ്സുതൊട്ടറിഞ്ഞ കളക്ടർ, അദ്ദേഹം സ്ഥലംമാറിപ്പോകുന്ന വിഷമത്തിലാണ് എല്ലാവരും. വെറും ഏഴുമാസം കൊണ്ടായിരുന്നു അദ്ദേഹം ആലപ്പുഴയിലെ ഹൃദയത്തിലെത്തിയത്. കളക്ടർ എന്നതിനപ്പുറത്തേക്ക് കുട്ടികളുടെ കളക്ടർ മാമൻ ആയിരുന്നു കൃഷ്ണതേജ. സ്നേഹം കലർന്ന വാക്കും പ്രവൃത്തിയും..
ഏഴ് മാസം കൊണ്ട് കൃഷ്ണ തേജ ഏല്ലാവരുടേയും പ്രിയപ്പെട്ട കളക്ടറായി. എന്നാൽ ഇപ്പോൾ അദ്ദേഹം സ്ഥലം മാറിപ്പോവുകയാണ്. അദ്ദേഹം സ്ഥലം മാറിപ്പോകുന്ന വിഷമം പലരും പങ്കുവെച്ചിരുന്നു, ഇപ്പോൾ എംബിബിഎസ് ഒന്നാംവർഷ വിദ്യാർത്ഥി ആദിത്യ ലക്ഷ്മിയുടെ വാക്കുകൾ വൈറലാവുകയാണ്.

വിലപ്പെട്ട ഒന്ന് നഷ്ടമായതിന്റെ വിഷമം ..
ക്ലാസ്സ് കഴിഞ്ഞു വന്നപ്പോൾ ആദ്യം കണ്ടത് കൃഷ്ണതേജ സർ സ്ഥലം മാറി തൃശൂർ പോകുന്ന വാർത്തയാണെന്നും. അത് കണ്ടതും വിഷമം തോന്നിയെന്നും വിലപ്പെട്ട ഒന്ന് നഷ്ടമായതിന്റെ വിഷമം .ആലപ്പുഴയ്ക്ക് തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ അഭാവമെന്നും ആര്യ പറയുന്നു. IAS എന്ന മൂന്നക്ഷരം കൊണ്ട് ഒരു ജനതയുടെ മനസ്സിൽ ഇത്രയും ഇടം നേടിയൊരു വ്യകതി വേറെയുണ്ടാവില്ല.എന്റെ വ്യകതിപരമായ അനുഭവത്തിൽ നിന്നും പറയാം എന്ന് പറഞ്ഞാണ് ആദിത്യയുടെ കുറിപ്പ്..

എന്റെ വ്യകതിപരമായ അനുഭവത്തിൽ നിന്നും .. ആദിത്യലക്ഷ്മിയുടെ ഫേസ്ബുക്ക് കുറിപ്പ്...
ക്ലാസ്സ് കഴിഞ്ഞു വന്നപ്പോൾ ആദ്യം കണ്ടത് കൃഷ്ണതേജ സർ സ്ഥലം മാറി തൃശൂർ പോകുന്ന വാർത്തയാണ്. കണ്ടതും വിഷമം തോന്നി,വിലപ്പെട്ട ഒന്ന് നഷ്ടമായതിന്റെ വിഷമം .ആലപ്പുഴയ്ക്ക് തീരാ നഷ്ടമാണ് അങ്ങയുടെ അഭാവം. IAS എന്ന മൂന്നക്ഷരം കൊണ്ട് ഒരു ജനതയുടെ മനസ്സിൽ ഇത്രയും ഇടം നേടിയൊരു വ്യകതി വേറെയുണ്ടാവില്ല.എന്റെ വ്യകതിപരമായ അനുഭവത്തിൽ നിന്നും പറയാം ''സർ, ഒരുപാടു അങ്ങയിൽ നിന്നും പഠിക്കാൻ ഉണ്ട്''.അതിൽ ഉപരി ഇന്ന് ഞാൻ mbbs first year വിദ്യാർത്ഥി ആയി പഠിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിനു സർ വഹിച്ച പങ്ക് വളരെ വലുതാണ്.

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നത്
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നത്. ഒരു നന്ദി പറച്ചിൽ കൊണ്ട് തീരുന്ന ഒന്നല്ല സർ ചെയ്തതെന്ന് അറിയാം എന്നിരുന്നാലും ഒരുപാടു നന്ദി സർ🙏..ഞങ്ങൾക്ക് എല്ലാം പ്രചോധനമാകൻ വീണ്ടും ആലപ്പുഴയിലേക്ക് മടങ്ങി വരാൻ കളക്ടർ മാമന് സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.ഇനിയുള്ള അങ്ങയുടെ കർമമണ്ഡലമായ തൃശ്ശൂരിൽ ഒരുപാടു പ്രവർത്തനങ്ങൾ ജനങ്ങൾക്കായി കാഴ്ചവെക്കാനും സാധിക്കട്ടെ..സ്നേഹം മാത്രം

ഒരുപിടി നന്മ തുടരും
പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് യോഗ്യത ഉണ്ടായിട്ടും സാമ്പത്തികം അനുവദിക്കാത്തതിനെ തുടര്‍ന്ന് പഠനം മുടങ്ങിപ്പോയ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് സഹായം ചെയ്ത ആളാണ് കളക്ടര്‍. ഒരുപിടി നന്മ എന്ന പേരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലൂടെ നടപ്പാക്കിയ പദ്ധതിയാണ് കൃഷ്ണ തേജയുടെ ഏറ്റവും പുതിയ ഉദ്യമം. താന്‍ ഇവിടെ വിട്ടി പോയാലും ഒരു പിടി നന്മ പദ്ധതി തുടരുമെന്നാണ് കൃഷ്ണ തേജ പറയുന്നത്.












Click it and Unblock the Notifications