ഫേസ്ബുക്കിൽ പണി കിട്ടി പ്രതിഭ എംഎൽഎ: ഔദ്യോഗിക പേജ് ബ്ലോക്ക് ചെയ്തു, ഹാക്കിംഗിൽ എംഎൽഎയുടെ പരാതി
ആലപ്പുഴ: എംഎല്‍എ യു പ്രതിഭയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് പണികൊടുത്ത് ഫേസ്ബുക്ക്. പേജ് ഹാക്ക് ചെയ്തിട്ടുണ്ടെന്ന പ്രതികരണവുമായി നേരത്തെ പ്രതിഭ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പേജ് ബ്ലോക്ക് ചെയ്തിട്ടുള്ളത്. അതേ സമയം തന്റെ ഔദ്യോഗിക അക്കൗണ്ട് ഹാക്കു ചെയ്യപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംബന്ധിച്ച് പ്രതിഭ പരാതി നൽകിയിരുന്നു. സംഭവത്തിൽ അന്വേണം ആവശ്യപ്പെട്ട് ആലപ്പുഴ എസ്പിക്കാണ് എംഎല്‍എ പരാതി നല്‍കിയിട്ടുള്ളത്.
കൊവിഡ് രൂക്ഷം, പലായനം തുടങ്ങി കുടിയേറ്റ തൊഴിലാളികൾ, ചിത്രങ്ങൾ കാണാം

പോസ്റ്റർ വിവാദം
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ എംഎല്‍എയുടെ ഫേസ്ബുക്ക് പേജില്‍ ചില പോസ്റ്ററുകള്‍ ഇതിനിടെ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് പേജ് തന്നെ ബ്ലോക്ക് ചെയ്തുള്ളത്. "പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും'' എന്നായിരുന്നു പ്രതിഭയുടെ ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റ്. പ്രതിഭയുടെ പോസ്റ്റ് മന്ത്രി ജി സുധാകരനെതിരെയുള്ള ഒളിയമ്പാണെന്ന തരത്തിലുള്ള പ്രതികരണങ്ങളും പുറത്തുവന്നിരുന്നു.

കമന്റിൽ പ്രതിഷേധം
പ്രതിഭയുടെ പോസ്റ്റിന് താഴെ സിപിഐഎം പ്രവര്‍ത്തകർ തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെയാണ് എംഎല്‍എ തന്നെ പോസ്റ്റ് പിന്‍വലിച്ച് തടിതപ്പിയത്. പിന്നാലെ പോസ്റ്റിലെ ഫോട്ടോ മാറ്റി പകരം തന്റെ തന്നെ ഫോട്ടോ അതില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

പോസ്റ്റുമായി മുങ്ങി
പോസ്റ്റിനെതിരെ സമ്മിശ്ര കമന്റുകള്‍ വന്നതോടെ പ്രതിഭ തന്നെ ഫേസ്ബുക്കിൽ നിന്ന് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്ന വിശദീകരണവുമായി പ്രതിഭ നേരിട്ട ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുള്ളതെന്നും ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ഒഴിവാക്കണമെന്നും പ്രതിഭ അഭ്യർത്ഥിച്ചിരുന്നു. ഈ പോസ്റ്റും മിനിറ്റുകള്‍ക്കുള്ളിൽ അപ്രത്യക്ഷമാകുകയായിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ ചർച്ചകളും വ്യാപകമായിരുന്നു.

പിൻവലിക്കാൻ ആവശ്യം
പ്രതിഭയിട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ എഡിറ്റഡ് ഹിസ്റ്ററിയില്‍ നിന്ന് എഡിറ്റ് ചെയ്ത കാര്യവും വ്യക്തമാണ്. ഇക്കാര്യത്തെക്കുറിച്ച് ഓര്‍ക്കാതെയാണ് എംഎല്‍എ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതിന് പകരം തന്റെ ഫോട്ടോ പ്രസ്തുത പോസ്റ്റിൽ എഡിറ്റ് ചെയ്ത് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സ്ക്രീൻ ഷോട്ട് വൈറൽ
പോസ്റ്റർ വിവാദമായ സാഹചര്യത്തിൽ സിപിഐഎം നേതൃത്വം തന്നെ എംഎല്‍എയോട് പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുവെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. എംഎല്‍എ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻ ഷോട്ടുകള്‍ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഭിന്നത രൂക്ഷം
മന്ത്രി ജി സുധാകരനും എംഎല്‍എ അഡ്വ.യു പ്രതിഭയും തമ്മില്‍ നേരത്തെ തന്നെ അഭിപ്രായഭിന്നതയുണ്ട്. എന്നാൽ ഇത് ഇപ്പോമറനീക്കി പുറത്തുവന്നതാണെന്ന വാദങ്ങളും ഉയരുന്നുണ്ട്. സിപിഐഎം കായംകുളം ഏരിയ നേതൃത്വവുമായും ഡിവൈഎഫ്‌ഐ നേതാക്കളുമായും അസ്വാരസ്യങ്ങളും നിലവിലുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി ജി സുധാകരനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് എസ്എഫ്‌ഐ മുന്‍ വനിതാ നേതാവ് പരാതി നൽകിയിരുന്നു. മന്ത്രിക്കെതിരെ ഈ പരാതി ഉയര്‍ന്നതോടെ എംഎല്‍എ മന്ത്രിക്കെതിരെ ലക്ഷ്യം വെച്ചാണ് ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
പാര്‍ട്ടി വെയറില്‍ അതി സുന്ദരിയായി ഹെബ്ബാ പട്ടേല്‍, വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications