ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആദ്യരാത്രി കഴിഞ്ഞ് വരൻ മുങ്ങി; പോയത് വധുവിന്റെ സ്വർണ്ണവും പണവും കൊണ്ട്; ഫോണും ഓഫ്

ആദ്യരാത്രി കഴിഞ്ഞ് വരൻ മുങ്ങി; പോയത് വധുവിന്റെ സ്വർണ്ണവും പണവും കൊണ്ട്; ഫോണും ഓഫ്

Google Oneindia Malayalam News

കായംകുളം: വിവാഹം കഴിഞ്ഞ് വരന്‍ സ്വര്‍ണ്ണവും പണവുമായി മുങ്ങി. കായംകുളം സ്വദേശിയായ വരനെ തേടി അടൂര്‍ പൊലീസ് കായംകുളത്ത് എത്തി. വിവാഹം കഴിഞ്ഞ് വരൻ ആദ്യരാത്രി നവ വധുവിനൊപ്പം താമസിച്ചിരുന്നു. ഇതിന് പിന്നാലൊയാണ് സ്വർണ്ണവുമായി കടന്നു കളഞ്ഞത്. വധുവിന്റെ അച്ഛന്റെ പരാതിയെ തുടർന്ന് വരൻ അസ്ഹറുദ്ദീന് എതിരെ കേസ് എടുത്തിട്ടുണ്ട്.

പൊലീസ് വിശ്വാസ വഞ്ചനക്കാണ് അസ്ഹറുദ്ദീനെതിരെ കേസ് എടുത്തിരിക്കുന്നത്. കായംകുളം ഫയര്‍‌സ്റ്റേഷന് സമീപമാണ് അസ്ഹറുദ്ദീന്റെ വീട്. റഷീദിന്റെയും ഷീജയുടെയും മകനാണ് അസ്ഹറുദ്ദീൻ.

mrg

അടൂര്‍ പഴകുളം സ്വദേശിനിയാണ് വധു. കഴിഞ്ഞ ജനുവരി 20 - നാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ആദിക്കാട്ടുകുളങ്ങര എസ് എച്ച് ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം. ഇരു ജമാഅത്തുകളുടെയും കാര്‍മികത്വത്തില്‍ അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം മതാചാര പ്രകാരമാണ് നടന്നത്. തുടര്‍ന്ന് ആദ്യ രാത്രിക്കായി വരനും വധുവും വധുവിന്റെ വീട്ടിൽ എത്തിയിരുന്നു.

ഇതിന് ശേഷം, 31 - ന് പുലര്‍ച്ചെ മൂന്നു മണിയോടെ സുഹൃത്തിന് ഒരു അപകടം പറ്റിയെന്ന് നവ വരൻ കളളം പറയുകയുണ്ടായി. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് സുഹൃത്തിനെ കൊണ്ടു പോകണം എന്നും പറഞ്ഞു. പഴകുളത്തെ വധൂഗൃഹത്തില്‍ നിന്നും അസറുദ്ദീന്‍ പുറപ്പെട്ടു.

ഇയാള്‍ പോയി കഴിഞ്ഞ് മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ ആദ്യ ഫോൺ എടുത്തിരുന്നു. ആശുപത്രിയിലേക്ക്പോകുകയാണെന്നും പറഞ്ഞിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച്ഡ് ഓഫായി. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വധുവിന്റെ 30 പവന്റെ ആഭരണങ്ങളില്‍ പകുതിയും വിവാഹത്തിന് നാട്ടുകാര്‍ സംഭാവന നല്‍കിയ 2.75 ലക്ഷം രൂപയും കാണാനില്ലെന്ന് വീട്ടുകാർ പറയുന്നു.

അതേസമയം, സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ നവ വരന്‍ പോകാറില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു നോക്കി. എങ്കിലും തനിക്ക് ഏറ്റവും വേണ്ടപ്പെട്ട ചങ്ങാതിയാണെന്നും അയാളാണ് അപകടത്തില്‍പ്പെട്ടതെന്നും വളരെ സീരിയസാണെന്നും പറഞ്ഞാണ് അസറുദ്ദീന്‍ പോയതെന്ന് വധുവിന്റെ പിതാവ് പൊലീസിനോട് പറഞ്ഞു.

ഇന്ത്യ സാക്ഷ്യം വഹിച്ചത് 92 ഓളം ബജറ്റുകൾക്ക്... 10 തവണ മൊറാർജി ദേശായിയുടെ അവതരണം... ബജറ്റുകൾ ഇങ്ങനെഇന്ത്യ സാക്ഷ്യം വഹിച്ചത് 92 ഓളം ബജറ്റുകൾക്ക്... 10 തവണ മൊറാർജി ദേശായിയുടെ അവതരണം... ബജറ്റുകൾ ഇങ്ങനെ

വീട്ടുകാരെ എല്ലാപേരെയും വിവരം അറിയിച്ചു. ഇയാളെ കുറിച്ചു കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അസറുദ്ദീന്‍ മറ്റൊരു വിവാഹം കഴിച്ചിട്ടുള്ളതായി വിവരം ലഭിച്ചു. എന്നാല്‍, ഈ വിവാഹത്തെ കുറിച്ചു അറിയില്ലായിരുന്നു എന്നാണ് വരന്റെ മാതാപിതാക്കള്‍ വധുവിന്റെ വീട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് വധുവിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

English summary
After getting married, the groom escape with gold and cash in Kayamkulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X