ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചില്ലെന്ന് പറയുന്നത് പൊളിറ്റിക്കൽ ക്രിമിനലിസം, വിമർശനവുമായി ജി സുധാകരൻ

Google Oneindia Malayalam News

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ ചില മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് മന്ത്രി ജി സുധാകരന്‍. രാഷ്ട്രീയ ക്രിമിനല്‍ സ്വഭാവത്തിലാണ് സുധാകരന്‍ പറഞ്ഞു. ചില പത്രങ്ങളുടെ പ്രാദേശിക എഡിഷനില്‍ വന്ന വാര്‍ത്തയ്‌ക്കെതിരെയാണ് സുധാകരന്റെ പ്രതികരണം.

kerala

പെയ്ഡ് റിപ്പോര്‍ട്ടര്‍മാരെ പോലെയാണ് ചിലര്‍ പെരുമാറുന്നത്. ഒരു വിവാദവും ഇല്ല, തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ ഒരു പ്രശ്‌നങ്ങളുമില്ല, ആരിഫിന്റെ പ്രസംഗം ബോധപൂര്‍വം ഈ സമയത്ത് ഉയര്‍ത്തി എന്ന് സെക്രട്ടറിയേറ്റില്‍ ആരോപണം ഉയര്‍ന്നിട്ടില്ല. ജി സുധാകരന്റെ പോസ്റ്റര്‍ കീറി ആരിഫിന്റെ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ ആരിഫിന് ഉത്തരവാദിത്തമില്ല. ഇത് അന്വേഷിക്കണമെന്ന ആവശ്യം സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിട്ടില്ല- സുധാകരന്‍ പറയുന്നു.

തിരഞ്ഞെടുപ്പില്‍ വേണ്ടത്ര പ്രവര്‍ത്തിച്ചിട്ടില്ല എന്ന് മാധ്യമപ്രവര്‍ത്തകരാണോ വിലയിരുത്തേണ്ടത്. താന്‍ വിശ്രമിച്ചിട്ടില്ല. 65 യോഗങ്ങളിലാണ് തിരഞ്ഞെടുപ്പ് കാലത്ത് പ്രസംഗിച്ചത്. ഈ തിരഞ്ഞെടുപ്പ് കാലത്ത് ജില്ലയില്‍ 17 ഇടത്ത് പ്രസംഗിച്ചെന്നും അമ്പലപ്പുഴയില്‍ മാത്രം 14 യോഗങ്ങളില്‍ പങ്കെടുത്തെന്നും അദ്ദേഹം അവകാശപ്പെട്ടു.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

എല്ലാവര്‍ക്കും കൊട്ടേണ്ട ചെണ്ടയാണോ ഞാന്‍. 55 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു കക്ഷി വ്യത്യാസമില്ലാതെ രാത്രി പരസ്പരം ബന്ധപ്പെടുന്ന പൊളിറ്റിക്കല്‍ ക്രിമിനല്‍സ് ഉണ്ട്. അതൊന്നും ഞങ്ങടെ പാര്‍ട്ടിയില്‍ നടക്കില്ല. അവരുടെ പേരൊന്നും പറയുന്നില്ല. എല്ലാവര്‍ക്കും അറിയാം. എല്ലാം കഴിഞ്ഞ് വോട്ട് പെട്ടിയില്‍ കയറിയ ശേഷം ഞാന്‍ പ്രവര്‍ത്തിച്ചില്ലെന്ന് പറയുന്നത് എന്തൊരു രീതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നാടന്‍ പെണ്‍കൊടിയായി അനന്യ നാഗല്ല: ചിത്രങ്ങള്‍

English summary
After the election, some media outlets are attacking me Says, G Sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X