• search
 • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'കളക്ടര്‍ മാമാ...ആ പരാതി ഇതുവരെ പരിഹരിച്ചില്ല'; കുഞ്ഞു മോളുടെ അടുത്തേക്ക് ഓടിയെത്തി ആലപ്പുഴ കളക്ടര്‍

Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടറോട് ഒരു കൊച്ചുകുട്ടി പരാതി പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തങ്ങളുടെ പരാതി പരിഹരിച്ചില്ലെന്നും ഉടനെ അത് പരിഹരിക്കണമെന്ന് അപേക്ഷിക്കുന്നു എന്നാണ് കുട്ടി വീഡിയോയില്‍ പറയുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ആലപ്പുഴ ജില്ലാ കളക്ടര്‍ വി ആര്‍. കൃഷ്ണ തേജ നേരിട്ട് കുട്ടിയെ കാണാന്‍ എത്തി.

ഗോവയില്‍ അടിച്ചുപൊളിയാണല്ലേ...എന്‍ജോയ്, ഷാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

1

ഒരു ചെറിയ പെണ്‍കുട്ടി തന്റെ ശാരീരിക വൈകല്യമുള്ള സഹോദരിക്കൊപ്പമുള്ള വീഡിയോയായിരുന്നു അത്. കളക്ടര്‍ മാമനോട് ഒരു പരാതിയുണ്ടെന്നുമാണ് കുട്ടി വീഡിയോയില്‍ പറയുന്നത്. എന്റെ ചേച്ചിക്ക് വേണ്ടിയാണ് ഞാനിത് പറയുന്നത്. മാമന്‍ ആലപ്പുഴ സബ് കളക്ടറായിരുന്ന സമയത്ത് ഞങ്ങള്‍ ഒരു പരാതി നല്‍കിയിട്ട് ഇതുവരെ പരിഹരിച്ചിട്ടില്ല.

2

ചേച്ചിക്കും അപ്പൂപ്പനും എനിക്കും ഒക്കെ സുഖമില്ല മാമാ. മാമന്റെ ഉത്തരവ് ഇതുവരെ അവര്‍ നടപ്പിലാക്കിയില്ല. ചേച്ചിക്ക് വേണ്ടിയിട്ടുള്ള ഒരു അപേക്ഷയാണ്. എത്രയും വേഗം ഇതിനൊരു പരിഹാരം കാണണം എന്നും പെണ്‍കുട്ടി പറയുന്നത്. അതേസമയം, പെണ്‍കുട്ടിയെ കണ്ട കാര്യം കളക്ടര്‍ തന്നെ ഫേസ്ബുക്ക് പോജിലൂടെ അറിയിച്ചിട്ടുണ്ട്.

3

കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് ഫേസ്ബുക്കില്‍ മെസേജായും കമന്റായും ഈ മോള്‍ ഒരു സഹായം ചോദിച്ചിരുന്നു. ഇന്ന് ഞാനീ മോളെ വീട്ടില്‍ പോയി കണ്ടു. ഇവരുടെ ആവശ്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി. ഇവരുടെ പ്രശ്‌ന പരിഹാരത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സബ് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ജില്ലാ കളക്ടര്‍ ഫേസ്ബുക്ക് പോജിലൂടെ അറിയിച്ചു.

4

അതേസമയം, ശ്രീറാം വെങ്കിട്ടരാമന് ശേഷമാണ് വി ആര്‍. കൃഷ്ണ തേജ ആലപ്പുഴ ജില്ലാ കളക്ടറായി എത്തുന്നത്. ചാര്‍ജെടുത്ത് ഒരാഴ്ച തികയ്ക്കുന്നതിന് മുമ്പ് തന്നെ വി ആര്‍. കൃഷ്ണ തേജ ഒരുപാട് ആരാധകരെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ആലപ്പുഴ കളക്ടറായി ചാര്‍ജെടുത്ത ശേഷം താന്‍ എടുത്ത ആദ്യ തീരുമാനത്തെക്കുറിച്ച് കുറിപ്പുമായി കളക്ടര്‍ കൃഷ്ണ തേജ എത്തിയിരുന്നു.

5

കളക്ടറുടെ ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരുന്നു. കുട്ടികള്‍ക്കായാണ് കളക്ടറുടെ കുറിപ്പ്. മഴ കാരണം നാളെ അവധി പ്രഖ്യാപിച്ചത് സംബന്ധിച്ചാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. തന്റെ ആദ്യത്തെ ഉത്തരവ് കുട്ടികള്‍ക്ക് വേണ്ടിയാണെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണെന്നും കളക്ടര്‍ കുറിപ്പില്‍ പറഞ്ഞിരുന്നു. രസകരമായാണ് അദ്ദേഹം ആ കുറിപ്പ് പങ്കുവച്ചത്.

6

''പ്രിയ കുട്ടികളെ, ഞാന്‍ ആലപ്പുഴ ജില്ലയില്‍ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്.

7

എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ചന്‍ അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ... സനേഹത്തോടെ, എന്നാണ് കുറിപ്പ്.

'അതിജീവിത നമ്മുടെ അഭിമാനം ഉയര്‍ത്തിയ വ്യക്തി, പിസി പറഞ്ഞതിനോട് യോജിക്കാനാവില്ല'; രാഹുല്‍ ഈശ്വര്‍'അതിജീവിത നമ്മുടെ അഭിമാനം ഉയര്‍ത്തിയ വ്യക്തി, പിസി പറഞ്ഞതിനോട് യോജിക്കാനാവില്ല'; രാഹുല്‍ ഈശ്വര്‍

Recommended Video

cmsvideo
  നടി കേസിൽ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത | *Kerala
  English summary
  After the video went viral, Alappuzha Collector VR Krishna Teja came directly to see the Girl
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X