ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളായനന്തര കുട്ടനാട്ടില്‍നിന്ന് 35,000 മെട്രിക് ടണ്‍ നെല്ല് കൂടുതല്‍ കിട്ടുമെന്ന് കൃഷി മന്ത്രി

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: പ്രളായനന്തരം കുട്ടനാടന്‍ മേഖലയില്‍ 14,000 ഹെക്ടര്‍ സ്ഥലത്ത് അധികമായി കൃഷി ചെയ്‌തെന്നും കാര്‍ഷിക മേഖലയില്‍ ഉണ്ടായ ഉണര്‍വാണ് ഇതു വരച്ചുകാട്ടുന്നതെന്നും കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. പ്രളയം തകര്‍ത്തെറിഞ്ഞ കുട്ടനാടന്‍ മേഖലയിലെ കര്‍ഷകരെ സഹായിക്കാന്‍ വേണ്ട എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സമയബന്ധിതമായി തന്നെ കൈക്കൊണ്ടിരുന്നു. സംസ്ഥാനത്തെ കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് കര്‍ഷക ക്ഷേമ ബോര്‍ഡ് ഉടന്‍ തന്നെ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ്, വിവാഹം, അപകടത്തില്‍പെടുന്നവര്‍ക്കുള്ള ധനസഹായം ഇവയൊക്കെ ലക്ഷ്യമിട്ടാണിത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു ബോര്‍ഡ് നിലവില്‍ വരുന്നതെന്നും മന്ത്രി പറഞ്ഞു.

<strong>എസ്റ്റേറ്റിലെ ഇരട്ടക്കൊലപാതകം: പ്രതികളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തി ദമ്പതികള്‍...</strong>എസ്റ്റേറ്റിലെ ഇരട്ടക്കൊലപാതകം: പ്രതികളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തി ദമ്പതികള്‍...

സപ്ലൈകോ വഴി നടപ്പാക്കിയ നെല്ലു സംഭരണത്തിന്റെയും ആനുകൂല്യ വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പ്രളയാനന്തര കൃഷിയില്‍ കുട്ടനാട്ടില്‍നിന്നു മാത്രം 35,000 മെട്രിക് ടണ്‍ നെല്ല് അധികമായി ഉത്പാദിപ്പിക്കും. പാടശേഖര സമിതികള്‍ ഉള്‍പ്പെടെയുള്ളവ എല്ലാവിധ പിന്തുണയുമായി സര്‍ക്കാരിനൊപ്പം നിന്നു. കരുവാറ്റ ഉള്‍പ്പെടെയുള്ള കരിനില മേഖലയില്‍ ഇക്കുറി മികച്ച വിളവെടുപ്പാണ് ലഭിച്ചത്. ഒരു ഹെക്ടറില്‍ ഏകദേശം ആറര ടണ്‍ നെല്ലാണ് ലഭിച്ചത്.

vs-sunilkumar-udf-thrissur-19

കൃഷിനാശം സംഭവിച്ചവര്‍ക്ക് ഹെക്ടറിന് 13,500 രൂപ വീതവും, കൃഷിയിടങ്ങളില്‍ എക്കല്‍ അടിഞ്ഞവര്‍ക്ക് ഹെക്ടറിന് 12,200 രൂപ വീതവും ഒരു ഹെക്ടറിന് 125 കിലോ വിത്ത് സൗജന്യമായും ഇതിനകം സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു. കൂടാതെ 100 ശതമാനം സബ്‌സിഡിയില്‍ കുമ്മായവും വിതരണം ചെയ്തു. 6,400 മെട്രിക്ക് ടണ്‍ വിത്താണ് സൗജന്യമായി ജില്ലയില്‍ മാത്രം വിതരണം ചെയ്തതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കരുവാറ്റ ചാലുങ്കല്‍ പാടശേഖരത്ത് മികച്ച രീതിയില്‍ കൃഷി നടത്താന്‍ പ്രരിശ്രമിച്ച കൃഷി ഓഫിസര്‍ ആര്‍. ഗംഗാദേവി, 30 വര്‍ഷം തരിശായി കിടന്ന 15 ഏക്കറില്‍ കൃഷിയിറക്കിയ സുരേഷ് എന്നിവരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. പുറക്കാട് കൃഷി ഭവന്‍ പരിധിയില്‍ വരുന്ന നാലുചിറ വടക്ക് കൃഷിഭവനിലെ കര്‍ഷകനായ പൊന്നപ്പന്‍ പുത്തന്‍ചിറയിലിന് രണ്ട് ഹെക്ടറിനുള്ള ആനുകൂല്യവും, ചാലുങ്കല്‍ പാടശേഖരത്തില്‍നിന്ന് ആദ്യമായി നെല്ല് സംഭരിക്കുന്നതിന്റെ ഭാഗമായി ലീലാമ്മ ജോര്‍ജ്ജ്, ടെന്‍സി എന്നിവര്‍ക്കുള്ള പി.ആര്‍.എസും മന്ത്രി ഉദ്ഘാടനം വിതരണം ചെയ്തു.

English summary
agriculture minister about rice production after flood from kuttanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X