ജിഷ മോള്‍ക്ക് കള്ളനോട്ട് എത്തുന്ന വഴി ഇങ്ങനെ; അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്

ആലപ്പുഴ: കൃഷി ഓഫീസറായ ജിഷ മോള്‍ അറസ്റ്റിലായ കള്ളനോട്ട് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നത് ക്രൈംബ്രാഞ്ചാണ്. ഈ കേസിന് കായംകുളത്തെ കള്ളനോട്ട് കേസുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി പി വി രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അന്വേഷണത്തില്‍ ജിഷ മോള്‍ക്ക് എങ്ങനെയാണ് കള്ളനോട്ട് ലഭിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. വയനാട് സ്വദേശിയായ സനീറും കണ്ണൂര്‍ സ്വദേശിയായ അഖിലും ചേര്‍ന്ന് ആലപ്പുഴ സ്വദേശിയായ ഹനീഷ് ഹക്കിമിനു കള്ളനോട്ടുകള്‍ കൈമാറും. ഇതിന് ശേഷം ഇയാളാണ് ആലപ്പുഴ സ്വദേശിയായ ഷിഫാസിനു പണം കൈമാറുന്നത്. ഷിഫാസ് ഗോകുലിനു നോട്ടുകള്‍ കൈമാറി. ഗോകുലിന്റെ സുഹൃത്താണ് ഗുരുപുരം സ്വദേശിയും കളരി ആശാനുമായ അജീഷ്. അജീഷ് വഴിയാണ് ജിഷമോള്‍ക്കു കള്ളനോട്ടുകള്‍ ലഭിക്കുന്നത്.
ഹനീഷാണ് ആലപ്പുഴയിലേക്ക് കള്ളനോട്ട് എത്തിക്കുന്നതില്‍ പ്രധാനി. കഴിഞ്ഞ ഒക്ടോബറില്‍ കായംകുളത്ത് നിന്ന് 2,75,000 രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തിരുന്നു. ഈ കേസില്‍ അറസ്റ്റിലായ സനീറും അഖിലുമാണ് ജിഷ മോള്‍ക്ക് പണം കൈമാറുന്ന സംഘത്തിലെ പ്രധാന കണ്ണികളെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.












Click it and Unblock the Notifications