Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ഡോക്ടറെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ എഐവൈഎഫ് നേതാവ് പിടിയില്‍

ചാരുംമൂട്: വനിതാ ഡോക്ടറെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ എഐവൈഎഫ് നേതാവിനെ പോലീസ് പിടികൂടി. എഐവൈഎഫ് ചെങ്ങന്നൂര്‍ മണ്ഡലം പ്രസിഡന്റ് വെണ്മണി ഏറം തുണ്ടത്തില്‍ മേലത്തതില്‍ സന്തോഷിനെ (38)യാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചകഴിഞ്ഞു 2.30നു നൂറനാട് എസ്ബിഐ ബാങ്കിനു സമീപം കച്ചവട സ്ഥാപനത്തിനു മുന്നിലായിരുന്നു സംഭവം. യുവവനിതാ ഡോക്ടറും കൂടെയുണ്ടായിരുന്ന സ്ത്രീയും കടയില്‍ സാധനം വാങ്ങാനെത്തിയതായിരുന്നു.

ഇവര്‍ സാധനങ്ങള്‍ വാങ്ങുന്നതിനിടയില്‍ കടയില്‍ കയറിയ ഇയാള്‍ ഡോക്ടര്‍ കടയില്‍ നിന്നു സാധനം വാങ്ങി പുറപ്പെടാന്‍ തുടങ്ങുമ്പോള്‍ കടയുടെ മുമ്പില്‍വച്ചു ശരീരത്തില്‍ സ്പര്‍ശിച്ച് അപമാനിക്കാന്‍ ശ്രമിച്ചതായാണു പരാതി.

arrest

ഇതേത്തുടര്‍ന്ന് ഇവര്‍ ബഹളംവയ്ക്കുകയും കടയുടമ പോലീസിനെ അറിയിക്കുകയുമായിരുന്നു. പോലീസെത്തി എഐവൈഎഫ് നേതാവിനെയും ഇയാള്‍ വന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. ഡോക്ടറുടെ മൊഴിയെടുത്ത പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ ഉച്ചയോടെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി. ഇയാളെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+