ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ പരസ്യപ്രകടനം; കൂടുതല്‍ വിവാദങ്ങള്‍ വേണ്ടെന്ന്‌ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ്‌

Google Oneindia Malayalam News

ആലപ്പുഴ: നഗരസഭാ അധ്യക്ഷയെ തിരഞ്ഞെടുത്തിനെ ചൊല്ലി ആലപ്പുഴയിലെ സിപിഎമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്ക്‌ കൊണ്ടു പോകണ്ടെന്നും തല്‍കാലം ഒതുക്കി നിര്‍ത്താനും സിപിഎമ്മിന്റെ ജില്ല സെക്രട്ടേറിയേറ്റില്‍ തീരുമാനം. തല്‍കാലം വിവാദങ്ങള്‍ സൃഷ്‌ട്ടിക്കെണ്ടെന്ന തീരുമാനമാണ്‌ ഇന്ന്‌ ചേര്‍ന്ന ജില്ല സെക്രട്ടേറിയേറ്റ്‌ യോഗത്തില്‍ ഉണ്ടായത്‌.
എന്നാല്‍ പാര്‍ട്ടിയുടെ കീഴ്‌ഘടകങ്ങളോടും പ്രകടനത്തില്‍ പങ്കെടുത്ത മുഴുവന്‍ പാര്‍ട്ടി അംഗങ്ങളോടും വിശദീകരണം തേടും. പരസ്യ പ്രക്ഷോഭത്തില്‍ പങ്കെടുത്ത എല്ലാവരും രണ്ട്‌ ദിവസത്തിനകം വിശദീകരണം നല്‍കണം. പരസ്യ പ്രതിഷേധത്തെക്കുറിച്ചും അതിന്‌ നേതൃത്വം നല്‍കിയവരേയും കണ്ടെത്താനായി അന്വേഷണ കമ്മിഷനെ വയ്‌ക്കാന്‍ നേരത്തെ നേതൃത്വം ആലോചിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ പിന്നീട്‌ തീരുമാനമെടുക്കാനാണ്‌ നിലവില്‍ ധാരണയായത്‌.

alp

Recommended Video

cmsvideo
മേയർ ആയ ശേഷം Arya Rajendran പറഞ്ഞത് കേട്ടോ | Oneindia Malayalam

പ്രകടനം ആസൂത്രണം ചെയ്‌തതില്‍ ഏരിയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക്‌ അന്വേഷിക്കാനാണ്‌ പാര്‍ട്ടി കമ്മിഷനെ വെയ്‌ക്കാന്‍ ആലോചിക്കുന്നത്‌. പ്രകടനത്തിന്‌ നേതൃത്വം നല്‍കിയ മൂന്ന്‌ ബ്രാഞ്ച്‌ സെക്രട്ടറിമാര്‍ക്കെതിരെ ഇന്നലെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
ഇതിനിടെ സിപിഎം ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റിനെ ചൊല്ലി സിപിഎം, സിപിഐ തര്‍ക്കം രൂക്ഷമായി. പ്രസിഡന്റിന്‌ പുറമേ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനം കൂടി വേണമെന്ന സിപിഎം തീരുമാനത്തെ സിപിഐ ശക്തമായി എതിര്‍ത്തു. സിപിഎം സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്‌.

English summary
alappuazha public protest; no more controversy says CPM district secretariat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X