ഹരിപ്പാട് വ്യാജമദ്യ വേട്ട; 1000ലേറെ കുപ്പികൾ പിടിച്ചു;വ്യാജ ലേബലുകൾ ഉൾപ്പെടെ കണ്ടെടുത്തു
ആലപ്പുഴ: ഹരിപ്പാട് വൻ വ്യാജമദ്യ വേട്ട. വീട് കേന്ദ്രീകരിച്ച് വ്യാജ മദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയ ഒരാളെ എക്സൈസ് സംഘം പിടികൂടി. അര ലിറ്ററിന്റെ ആയിരത്തിലേറെ കുപ്പ് വ്യാജമദ്യവും സ്ഥലത്ത് നിന്ന് പിടിച്ചെടുത്തു. വീട് കേന്ദ്രീകരിച്ചായിരുന്നു വ്യാജ മദ്യ നിർമാണം.
ബോട്ടിലിംഗ് യൂണിറ്റ് ഉൾപ്പെടെ സജ്ജീകരിച്ചിരുന്നു. വ്യാജ ലേബലുകൾ, സ്റ്റിക്കറുകൾ, കമ്മീഷണറുടെ ഒപ്പുള്ള ഹോളോ ഗ്രാം മുദ്ര എന്നിവയും സ്ഥലത്ത് നിന്ന് കണ്ടെടുത്തായാണ് വിവരം. എക്സൈസ് കമ്മീഷണറുടെ ഒപ്പുള്ള വ്യാജ മുദ്രകളും ലേബലുകളുമാണ് പിടിച്ചെടുത്തത്.

എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന . വാടകവീട് കേന്ദ്രീകരിച്ചു വ്യാജ മദ്യം നിർമിച്ച് വിൽപ്പന നടത്തിയ എരിക്കാവ് സ്വദേശി സുധീന്ദ്ര ലാലിനെയാണ് അറസ്റ്റ് ചെയ്തത്. മദ്യശാലകൾക്ക് അവധിയായത് കൊണ്ട് രഹസ്യമായി വിൽക്കുന്നതിനു വേണ്ടിയായിരുന്നു ഇത് ശേഖരിച്ചത്.












Click it and Unblock the Notifications