ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഞരമ്പ് മുറിക്കാന്‍ ആദ്യ ശ്രമം; ഒടുവില്‍ തുങ്ങി മരിച്ചു; 12 കാരി ചെയ്തത്; അറസ്റ്റ് വൈകുന്നതില്‍ സമരം

  • By News Desk
Google Oneindia Malayalam News

ഹരിപ്പാട്: ആലപ്പുഴ കാര്‍ത്തിക പള്ളിയില്‍ 12 വയസുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ അമ്മയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാവുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ അശ്വതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരം ചെയ്യുകയാണ്. ഞായറാഴ്ച്ചയായിരുന്നു ഹര്‍ഷയെന്ന 12 കാരി തൂങ്ങി മരിച്ചത്. അമ്മ വഴക്കു പറഞ്ഞതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

പത്താം ദിനവും ഇന്ധന വിലയില്‍ വര്‍ധനവ്; പെട്രോളിനും ഡീസലിനും കൂടിയത് 5 രൂപയിലധികംപത്താം ദിനവും ഇന്ധന വിലയില്‍ വര്‍ധനവ്; പെട്രോളിനും ഡീസലിനും കൂടിയത് 5 രൂപയിലധികം

കൊവിഡിനെ പിടിച്ചു കെട്ടി ധാരാവി; ലോകത്തിന് മാതൃക; സ്വീകരിച്ചത് ഈ മാര്‍ഗം; ഗ്രീന്‍ സോണിലേക്ക്കൊവിഡിനെ പിടിച്ചു കെട്ടി ധാരാവി; ലോകത്തിന് മാതൃക; സ്വീകരിച്ചത് ഈ മാര്‍ഗം; ഗ്രീന്‍ സോണിലേക്ക്

കടുത്ത പ്രതിഷേധം

കടുത്ത പ്രതിഷേധം

പെണ്‍കുട്ടിയുടെ മൃതദേഹം തിങ്കളാഴ്ച്ച രാവിലെ 11-30 ഓടെയാണം പോസ്റ്റ്‌മോര്‍ട്ട്ം ചെയ്ത ശേഷം വീട്ടിലെത്തിച്ചത്. അപ്പോഴേക്കും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാനൂറോളം പേര്‍ അവിടെ സംഘടിച്ചിരുന്നു. കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്ന അമ്മയെ അറസ്റ്റ് ചെയ്തിട്ട് കുട്ടിയെ സംസ്‌കരിച്ചാല്‍ മതിയെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

 സമരം

സമരം

പിന്നീട് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ച ശേഷം നാട്ടുകാര്‍ കുട്ടിയുടെ വീടിന് സമീപത്തെ റോഡ്് ഉപരോധിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ പൊലീസെത്തി പ്രതിഷേധക്കാരുമായി സംസാരിക്കുകയായിരുന്നു. കുട്ടിയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്.

 സിഐയുടെ ഉറപ്പില്‍

സിഐയുടെ ഉറപ്പില്‍

കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നതിന്റെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുകയാണ്. സംഭവത്തില്‍ നാട്ടുകാരുടെ മൊഴിയെടുത്ത് അന്വേഷണം നടത്താമെന്നും സിഐ ഉറപ്പ് നല്‍കുകയായിരുന്നു. പിന്നാലെ രണ്ടര മണിയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.

 ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചു

ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചു

കുട്ടി കൈയിലെ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ച ശേഷമാണ് തൂങ്ങി മരിച്ചതെന്ന് പൊലീസ് പറയുന്നു. ശരീരത്തില്‍ ചെറിയ പാടുകള്‍ ഉണ്ടായിരുന്നെങ്കിലും ക്രൂരമായി ആക്രമിച്ചതിന് തെളിവില്ല. ലൈംഗിക പീഢനവും ഉണ്ടായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഉപദ്രവിക്കുന്ന ശബ്ദം

ഉപദ്രവിക്കുന്ന ശബ്ദം

അശ്വതിയുടെ ആദ്യവിവാഹത്തിലുള്ള കുട്ടിയാണ് ഹര്‍ഷ. കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാര്‍ നേരത്തെ ചൈല്‍ഡ് ലൈനിലും പിങ്ക് പൊലീസിലും പരാതി നല്‍കിയിരുന്നു. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ നേരത്തെ ആരോപിച്ചിരുന്നു. പല തവണ വീട്ടില്‍ നിന്നും കുട്ടിയെ ഉപദ്രവിക്കുന്ന ശബ്ദം കേട്ടിട്ടുണ്ടെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.

ഐ ആം ഗോയിങ്

ഐ ആം ഗോയിങ്

ഹര്‍ഷയുടേത് ആത്മഹത്യയാണെന്ന് തോന്നിപ്പിക്കുന്ന വിധം ഒരു കുറിപ്പ് ലഭിച്ചിരുന്നു. ഞാന്‍ പോകുന്നു (ഐ ആം ഗോയിങ്) എന്നായിരുന്നു നോട്ട്ബുക്കില്‍ കുറിച്ചത്. കുട്ടി മരണപ്പെട്ടതിന്റെ തലേന്ന് രാത്രിയും വീട്ടില്‍ നിന്നും ശബ്ദം കേട്ടിരുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

 പിതാവ്

പിതാവ്

സംഭവത്തില്‍ അശ്വതിക്കെതിരെ കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. കുട്ടി ആത്മഹത്യ ചെയ്തത് അമ്മയുടെ പീഢനം മൂലമാണെന്ന് പിതാവ് ഹരികൃഷ്ണന്‍ പറഞ്ഞു. കുട്ടിയെ അമ്മ ചെറുപ്പം മുതല്‍ ഉപദ്രവിക്കുമായിരുന്നുവെന്നും ബന്ധം വേര്‍പ്പെടുത്തുമ്പോള്‍ കോടതി നിര്‍ദേശ പ്രകാരമാണ് കുട്ടിയെ അമ്മക്കൊപ്പം വിട്ടതെന്നും ഹരികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

English summary
Alappuzha 12 year old girl Suicide; locals started protest Against mother
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X