Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴ മാറുന്നു; ജില്ലയിലെ 22 ആരോഗ്യ സബ് സെന്ററുകള്‍ ജനകീയാരോഗ്യ കേന്ദ്രങ്ങളാക്കി

ആലപ്പുഴ: ജില്ലയിലെ 22 ആരോഗ്യ സബ് സെന്ററുകള്‍ ജനകീയാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്‍രെ ഭാഗമായുള്ള മൂന്നാം 100 ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് ജില്ലയിലെ ആരോഗ്യ സബ് സെന്ററുകളെ ജനകീയാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ കഴിഞ്ഞ ദിവസം നിര്‍വഹിച്ചു.

പ്രാഥമിക തലത്തില്‍ പൊതുജനങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പച്ചക്കാട്, ഇലിപ്പകുളം, എടക്കുന്നം, കൊച്ചുമുറി, സൗത്ത് മങ്കുഴി, മറ്റപ്പള്ളി, കുന്നം, പെണ്ണക്കര, ആയാപറമ്പ്, ആറാട്ടുപുഴ നോര്‍ത്ത്, കളര്‍കോട് ഐ.സി.ഡി.എസ്, ഒറ്റപ്പന ഐ.സി.ഡി.എസ്, വേടരപ്ലാവ്, കടുവിനാല്‍, ചെറുകര, പുലിമേല്‍, താമരക്കുളം, ഭരണിക്കാവ്, പാണാവള്ളി, മണ്ടപരിയാരം, പുറക്കാട്, നൂറനാട് നോര്‍ത്ത് എന്നിവിടങ്ങളിലാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ആക്കി മാറ്റിയിട്ടുള്ളത്.

alappuzha

ആഴ്ചയില്‍ ആറു ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് 4വരെ ഇവിടെ നിന്നും സേവനം ലഭിക്കും. ടെലിമെഡിസിന്‍ സംവിധാനം, ലാബ് പരിശോധന തുടങ്ങിയവയും ഇവിടെയുണ്ട്. കാത്തിരിപ്പ് മുറികള്‍, ഒ.പി. രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍, ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി റാംപ്, രോഗിയുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനാവശ്യമായ പരിശോധന മുറികള്‍, ഇന്‍ജക്ഷന്‍ റൂം, ഡ്രസിംഗ് റൂം, ഒബ്‌സര്‍വേഷന്‍ റൂം, നഴ്‌സസ് സ്റ്റേഷന്‍, ലാബ്, ഫാര്‍മസി, ലാബ് വെയിറ്റിംഗ് ഏരിയ, എയര്‍പോര്‍ട്ട് ചെയര്‍, ദിശാബോര്‍ഡുകള്‍, പബ്ലിക് അഡ്രസിംഗ് സിസ്റ്റം, രോഗീ സൗഹൃദ ശുചിമുറികള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

2019-2020ല്‍ എന്‍.എച്ച്.എം. പി.ഐ.പിയില്‍ ഉള്‍പ്പെടുത്തി ഓരോ സബ് സെന്ററിനും 7 ലക്ഷം രൂപ വീതവും നൂറനാട് നോര്‍ത്തില്‍ വെള്ളപ്പൊക്ക നിര്‍മാണ പ്രവര്‍ത്തനത്തിനായി 43.94 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇത് വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+