അവധി കഴിഞ്ഞ് വിദേശത്തേക്ക് പോകാൻ യാത്ര പറയുമ്പോൾ കുഴഞ്ഞുവീണു; 29കാരൻ മരിച്ചു
ചാരുംമൂട്: ആലപ്പുഴ ചാരുംമൂടിൽ 29 വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു. അവധി കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങാൻ മാതാപിതാക്കളോട് യാത്ര ചോദിക്കുമ്പോൾ ആണ് യുവാവ് കുഴഞ്ഞുവീണത്. ചുനക്കര പോണാൽ പടീറ്റതിൽ ജിയോ വില്ലയിൽ അനിൽ പി ജോർജിന്റെയും അടൂർ ഏനാത്ത് പുതുശ്ശേരി കാവിള പുത്തൻവീട്ടിൽ ഓമനയുടെയും മകൻ സ്വരൂപ് ജി അനിൽ ( 29 ) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. ഇന്നലെ പുലർച്ചെ 4. 30 ന് തിരുവനന്തപുരത്ത് നിന്നുള്ള വിമാനത്തിൽ ദുബായിലേക്ക് പോകാൻ ഞായറാഴ്ച രാത്രി പതിനൊന്നോടെ വീട്ടിൽ നിന്ന് യാത്ര ചോദിച്ച് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് യുവാവ് കുഴഞ്ഞുവീണത്. ഉടൻ ചെങ്ങന്നൂർ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദുബായ് യുറാനസ് എയർ കണ്ടീഷൻ റഫ്രിജറേഷൻ ട്രേഡിംഗ് കമ്പനി പാർട്നർ ആണ് സ്വരൂപ്. മൂന്ന് മാസമായി സ്വരൂപ് നാട്ടിലുണ്ട്. മൃതദേഹം 30 ന് രാവിലെ വസതിയിൽ കാെണ്ടുവരും. 11. 30 ന് ശുശ്രൂഷയ്ക്ക് ശേഷം ചുനക്കര സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ സംസ്ക്കാരം. സഹോദരൻ വിവേക് ജി അനിൽ ( ദുബായ് സഹാറ ഗ്രൂപ്പ് കമ്പനി മാനേജിംഗ് പാർട്നർ ) വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് ഇന്റർ നാഷണൽ അഫയേഴ്സ് മോഡറേറ്റർ ഡോ. മാത്യൂസ് ജോർജ് ചുനക്കരയുടെ സഹോദര പുത്രനാണ്.












Click it and Unblock the Notifications