ആലപ്പുഴയില്‍ പട്ടാപ്പകല്‍ വീടുകയറി അക്രമം; ഗര്‍ഭിണിയടക്കമുള്ളവര്‍ക്ക് പരിക്ക്, 3 പേര്‍ അറസ്റ്റില്‍
ആലപ്പുഴ: ആലപ്പുഴയില്‍ ഒരു സംഘം വീട് കയറി ആക്രമിച്ചു. വളഞ്ഞവഴി അയോധ്യ നഗറിലാണ് സംഭവം. ഗര്‍ഭിണി ഉള്‍പ്പടെയുള്ള വീട്ടുക്കാരെ വടിവാളുമായി എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടിട്ടുണ്ട്. സ്ഥലത്തെത്തിയ പൊലീസിന് നേരെയും കയ്യേറ്റശ്രമം നടന്നു. സംഭവത്തില്‍ നാല് സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടംഗ അക്രമി സംഘത്തിലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കക്കാഴം പുതുവന്‍ അജിത് (36), വണ്ടാനം കൈപ്പറമ്പ് രാഹുല്‍ (33) വണ്ടാനം കിണര്‍മുക്ക് സുധിലാല്‍ ( 32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടിതിയില്‍ ഹാജരാക്കി. വഴിയരികില്‍ വച്ച് എട്ടംഗ സംഘം സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ ബഹത്തിനിടെ ചിലര്‍ പൊലീസുകാരെ വിളിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്.

ക്വട്ടേഷന്‍ സംഘമാണ് ആക്രമണത്തിന് പിന്നില്‍. പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇവര്‍ ആക്രമണം നടന്ന അടുത്ത സ്ഥലത്തുള്ളവരാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. നീര്‍ക്കുന്നത്തുള്ള ഒരു ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി താലപ്പൊലി നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശവാസിയായ ബി ജെ പി പ്രവര്‍ത്തകന്‍ സച്ചിനും ഒരു സി പി എം പ്രവര്‍ത്തകനും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
ഈ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ഈ സംഭവമെന്നാണ് കരുതുന്നത്. സച്ചിനെ തിരക്കിയാണ് എട്ടംഗ സംഘം ഇവിടേക്ക് എത്തിയത്. സച്ചിന്‍ ഈ സമയത്ത് ജോലിയുടെ ഭാഗമായി എറണാകുളത്തായിരുന്നു. സച്ചിനെ കാണാതെ വന്നതോടെയാണ് ഇവര്‍ വീടുകയറി ആക്രമണം നടത്തിയത്. കൂട്ടത്തിലുണ്ടായിരുന്ന ഗര്‍ഭിണിയായ സ്ത്രീക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. നാല് സ്ത്രീകളെയും വണ്ടാനം മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ആക്രമണ വിവരമറിയിച്ച് സ്ഥലത്തെത്തിയ പൊലീസിന് നേരെയും ആക്രമി സംഘം കയ്യേറ്റം നടത്തി. പിടിച്ചുമാറ്റാന്‍ ചെന്ന പൊലീസിന് നേരെ സംഘം കയ്യേറുകയായിരുന്നു. തുടര്‍ന്ന് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ബാക്കിയുള്ളവരെ ഇതുവരെ പിടികൂടാന്‍ സാധിച്ചില്ല.












Click it and Unblock the Notifications