വിദേശികളുടെ ഒരു ലക്ഷം രൂപയുടെ ഫോണ്‍ നഷ്ടപ്പെട്ടു; മണിക്കൂറിനുള്ളില്‍ കണ്ടെത്തി, പൊലീസിന് കയ്യടി
ഇവര്‍ രണ്ട് പേരും മുല്ലയ്ക്കിലില്‍ നിന്ന് ബീച്ചില്‍ എത്തിയത് ഒരു ഒട്ടോറിക്ഷയിലായിരുന്നു.

ആലപ്പുഴ: കളഞ്ഞുപോയ ഒരു ലക്ഷം രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ കണ്ടെത്തിയ സൈബര്‍ പൊലീസിനെ അഭിനന്ദിച്ചും നന്ദി പറഞ്ഞും. ഇംഗ്ലണ്ടിലെ പൊലീസും സുഹൃത്തും. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാത്രി ആലപ്പുഴ ബീച്ചിലെത്തിയ എല്‍നോര്‍ ബെന്‍ടന്റെ ഐ ഫോണായിരുന്നു കാണാതായത്. പിന്നാലെ തന്നെ സുഹൃത്തും ഇംഗ്ലണ്ടിലെ പൊലീസ് ഉദ്യോഗസ്ഥനും സുഹൃത്തുമായ നിയാലുമായി സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടു.
ഇവര്‍ രണ്ട് പേരും മുല്ലയ്ക്കിലില്‍ നിന്ന് ബീച്ചില്‍ എത്തിയത് ഒരു ഒട്ടോറിക്ഷയിലായിരുന്നു. ഇത് മനസിലാക്കിയ സൈബര്‍ സെല്‍ സി ഐ കെ പി വിനോദിന്റെ നിര്‍ദ്ദേശ പ്രകാരം എസ് ഐ അജിത് കുമാര്‍, സി പി ഒമാരായ അഭിജിത്ത്, ബിനോജ് എന്നിവര്‍ ചേര്‍ന്ന് കണ്‍ട്രോള്‍ റൂമിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. രണ്ട് പേരും സഞ്ചരിച്ച ഓട്ടോയെ കുറിച്ച് ഏകദേശ ധാരണ ലഭിച്ചെങ്കിലും നമ്പര്‍ വ്യക്തമായിരുന്നില്ല.
ഇതിന് ശേഷം നഗരത്തിലെ നൂറോളം വരുന്ന ഓട്ടോകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കയറിയ ഒട്ടോയെ കണ്ടെത്തുകയായിരുന്നു. അങ്ങനെ ഓട്ടോയെ കണ്ടെത്തി പരിശോധിച്ചപ്പോള്‍ ഓട്ടോറിക്ഷയുടെ സീറ്റിന്റെ അടിയില്‍ നിന്ന് ഫോണ്‍ കണ്ടെത്തുകയായിരുന്നു. ശേഷം പൊലീസ് സ്റ്റേഷനില്‍ എത്തി ഇരുവരും ഫോണ്‍ കൈപ്പറ്റി. ഫോണ്‍ അന്വേഷിച്ച് കണ്ടെത്തിയ സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരോട് എല്‍നോറും സുഹൃത്തും നന്ദി അറിയിച്ചു.












Click it and Unblock the Notifications