ആലപ്പുഴയിൽ ആറ്റിൽ നീന്തുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു
അമ്പലപ്പുഴ: ആലപ്പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. ആറ്റിൽ നീന്തുന്നതിനിടെ ആണ് അപകടം സംഭവിച്ചത്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട ഐക്യത്തറ വീട്ടിൽ മുരളി- ആശ ദമ്പതികളുടെ മകൻ ബാലു മുരളി ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം.
ബാലു തന്റെ 6 സുഹൃത്തുക്കളോടൊപ്പം പുറക്കാട് തൈച്ചിറ കന്നിട്ടക്കടവിന് വടക്ക് ടി എസ് കനാലിന് കുറുകെ ഇടയാടിച്ചിറയിലേക്ക് നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ബാലു മുങ്ങിത്താഴുന്ന കണ്ട നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ കരയ്ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്പലപ്പുഴ ഗവ: മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ആയിരുന്നു ബാലു.

അതേസമയം കേരളത്തെ ഞെട്ടിച്ച താനൂർ ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 22 ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.മരിച്ചവരിൽ 7 കുട്ടികൾ ആണ്. 11 പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തിൽ പത്തു പേർക്ക് പരുക്കേറ്റു. പരിക്കേറ്റ ആളുകളിൽ 8 പേർ ആശുപത്രിയിൽ ചികിത്സയിൽ ആണ് .
2 പേർ ആശുപത്രി വിട്ടു. 5 പേർ നീന്തി രക്ഷപ്പെട്ടു.കയായിരുന്നു. അതേസമയം, ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിലുള്ള ആളുകളുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കും . അപകടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ധർ അടക്കമുള്ള ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കും.












Click it and Unblock the Notifications