ഐഎഎസ് ട്രെയിനിയാണെന്ന് പറഞ്ഞ് പരിചയപ്പെട്ടു; 30 ലക്ഷം കൊടുത്തു; ഒടുവിൽ സത്യം അറിഞ്ഞ യുവതി ഞെട്ടി!
പണം യുവതിയുടെ അച്ഛന്റെ അക്കൗണ്ടിൽ നിന്നാണ് ഇയാളുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നത്.

തട്ടിപ്പുകാർ പല രൂപത്തിലാണ് എത്താറുള്ളത്. ഒറ്റക്കാഴ്ചയിൽ തന്നെ മറ്റുള്ളവരിൽ മതിപ്പുണ്ടാക്കി വളരെ തന്ത്രത്തിൽ പ്ലാൻ നീക്കുന്നവരും ഉണ്ട്, അത്തരത്തിൽ ഒരു തട്ടിപ്പാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
പോലീസാണെന്നും പട്ടാളമാണെന്നും സർക്കാർ ഉദ്യോഗസ്ഥരാണെന്നും വരെ ഇത്തരക്കാർ പറയും. ഈ കേസിൽ പ്രതി 28 വയസ്സുകാരനാണ്. ട്രെയിനിൽ വെച്ചുള്ള പരിചയപ്പുറത്താണ് ഇയാൾ യുവതിയെ പറ്റിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായി അറിയാം...
തീവണ്ടി യാത്രയ്ക്കിടയിൽ പരിചയപ്പെട്ട ഇവരോട് ഇയാൾ കള്ളം പറയുകയായിരുന്നു. താൻ ഐ.എ.എസ്. ട്രെയിനിയാണെന്നാണ് ഇയാൾ പെൺകുട്ടിയോട് പറയുന്നത്. പിന്നീട് ഇയാൾ വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു. ഇതിനു പിന്നാല ആയിരുന്നു ഇയാൾ പെൺകുട്ടിയിൽ നിന്ന് പണം തട്ടിയത്. യുവതിയിൽ നിന്ന് 30 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ പുന്നപ്ര സൗത്ത് ദുന്നജാത്ത് വീട്ടിൽ മുഹമ്മദ് അജ്മൽ ഹുസൈൻ (28) ആണ് മുളന്തുരുത്തി പോലീസിന്റെ പിടിയിലായത്. തീവണ്ടി യാത്രയ്ക്കിടയിൽ പരിചയപ്പെട്ട അരയൻകാവ് സ്വദേശിനിയോട് താൻ മസൂറിയിൽ സിവിൽ സർവീസ് അക്കാദമിയിൽ ട്രെയിനിങ്ങിലാൽ ആണെന്നാണ് അജ്മൽ ഹുസൈൻ പറഞ്ഞത്.
യുവതിയുമായി അടുത്ത ബന്ധത്തിലായ ഇയാൾ ശേഷം വിവാഹ വാഗ്ദാനവും നൽകി. പിന്നീട് പഠനാവശ്യത്തിന് എന്ന് പറഞ്ഞ് പല തവണകളിലായി 30 ലക്ഷം രൂപ ഇവരിൽ നിന്നും യുവാവ് തട്ടിയെടുക്കുകയായിരുന്നു. പണം യുവതിയുടെ അച്ഛന്റെ അക്കൗണ്ടിൽ നിന്നാണ് ഇയാളുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നത്. എന്നാൽ വിവാഹിതനാണെന്ന കാര്യം ഇയാൾ മറച്ചുവെച്ചു.
പണം ലഭിക്കാതെ ആയതോടെയാണ് ഇയാൾ ഇവരുമായുള്ള ബന്ധത്തിൽ നിന്നും അകലുന്നത്. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ കൊടുക്കാൻ കഴിയാതെ വന്നതോടെ അജ്മൽ ഹുസൈൻ യുവതിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ താമസിച്ചുവരികയായിരുന്നു. തട്ടിപ്പാണെന്നു മനസ്സിലായതോടെ യുവതി പോലീസിൽ പരാതിപ്പെട്ടു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിൽ നിന്നാണ് പ്രതിയെ പിടിച്ചത്.












Click it and Unblock the Notifications