Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൈക്കില്‍ ക്ഷേത്രത്തിലെത്തി കാണിക്കയിട്ടു.. അതേ കാണിക്കവഞ്ചി അടിച്ചുമാറ്റി യുവതി

കാണിക്കവഞ്ചി പിന്നീട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എന്നാല്‍ ഇതില്‍ പണമൊന്നും ഉണ്ടായിരുന്നില്ല

THEFTING

ആലപ്പുഴ: ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച് യുവതിയും യുവാവും. ആലപ്പുഴ ജില്ലയിലെ തകഴി കുന്നുമ്മയിലെ ആക്കള ശ്രീഭഗവതി ക്ഷേത്രത്തില്‍ നിന്നാണ് കാണിക്കവഞ്ചി മോഷ്ടിച്ചത്. യുവാവിനൊപ്പം ബൈക്കിലെത്തിയാണ് യുവതി കാണിക്കവഞ്ചി മോഷ്ടിച്ചത്.

ക്ഷേത്രത്തിലെത്തി തൊഴുത് നേര്‍ച്ചയിട്ട ശേഷമായിരുന്നു യുവതി അതേ കാണിക്കവഞ്ചി അടിച്ചുമാറ്റിയത്. നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ ആണ് യുവതി യുവാവിനൊപ്പം എത്തിയതും കാണിക്കവഞ്ചി മോഷ്ടിച്ച് രക്ഷപ്പെട്ടതും. യുവതി കാണിക്കവഞ്ചി മോഷ്ടിച്ച് വണ്ടിയില്‍ കടന്നുകളയുകയായിരുന്നു.

ഇരുവരും ആക്കള ശ്രീഭഗവതി ക്ഷേത്രത്തിന് സമീപം എത്തുന്നതിന്റെയും മോഷണം നടത്തി മടങ്ങുന്നതിന്റെയും സി സി ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വലിയ ബാഗുമായാണ് യുവതി എത്തിയത്. ബൈക്കില്‍ നിന്ന് ഇറങ്ങിയ ശഷം യുവതി ക്ഷേത്രത്തിന് ഉള്ളിലേയ്ക്ക് പോവുകയായിരുന്നു.

TEMPLE

ഈ സമയം യുവാവ് ബൈക്കില്‍ തന്നെ ഇരുന്ന് പരിസരം നിരീക്ഷിക്കുകയായിരുന്നു. ക്ഷേത്രത്തിന് ഉള്ളില്‍ കടന്ന യുവതി തൊഴുതശേഷം കാണിക്കവഞ്ചിയില്‍ നേര്‍ച്ചയിടുകയും തുടര്‍ന്ന് പരിസരമെല്ലാം നിരീക്ഷിച്ച ശേഷം കാണിക്കവഞ്ചിയെടുത്ത് ബാഗില്‍ വെക്കുകയും ആയിരുന്നു.

ക്ഷേത്രത്തിലെ മറ്റൊരു കാണിക്കവഞ്ചിയും ഇതേ രീതിയില്‍ യുവതി മോഷ്ടിച്ചിട്ടുണ്ട്. മോഷണം നടത്തിയ ശേഷം പുറത്തെത്തിയ യുവതി യുവാവിനൊപ്പം ബൈക്കില്‍ കയറി കടന്ന് കളഞ്ഞു. നിത്യപൂജയില്ലാത്തതിനാല്‍ സംഭവസമയത്ത് ആക്കള ശ്രീഭഗവതി ക്ഷേത്രത്തില്‍ ആരും ഉണ്ടായിരുന്നില്ല.

അതേസമയം ആക്കള ശ്രീഭഗവതി ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയ കാണിക്കവഞ്ചികള്‍ പിന്നീട് സമീപത്തെ വയലില്‍ നിന്ന് കണ്ടെടുത്തു. എന്നാല്‍ ഇതിലെ പണം കവര്‍ന്ന നിലയില്‍ ആയിരുന്നു. സംഭവത്തില്‍ ആലപ്പുഴ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+