ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ച് മരണം
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കളര്‍കോട് വാഹനാപകടത്തില്‍ അഞ്ച് മരണം. കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. വണ്ടാനം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍ കെ എസ് ആര്‍ ടി സി ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്നാണ് വിവരം.
ഒരാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൂന്ന് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. ഒരാള്‍ ആശുപത്രിയില്‍ എത്തിയതിന് ശേഷവും മരിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിലുള്ളവരെ പുറത്തെടുത്തത്.

വണ്ടാനം മെഡിക്കല്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് മരിച്ചത്. ശ്രീദീപ് (പാലക്കാട്), മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്), ദേവാനന്ദ്, മുഹമ്മദ് ജബ്ബാര്‍ (കണ്ണൂര്‍), ആയുഷ് ഷാജി (ആലപ്പുഴ) എന്നിവരാണ് മരിച്ചത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഷെവര്‍ലെ ടവേര കാറിലാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്നത്.
അരമണിക്കൂറോളം സമയമെടുത്താണ് പരിക്കേറ്റവരെ പുറത്തേക്കെടുത്തത്. കായംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിലേക്കാണ് കാര്‍ ഇടിച്ച് കയറിയത്. കാര്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
പ്രദേശത്ത് ഒരു മണിക്കൂറിലേറെയായി ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്ത് ഇരുന്നവര്‍ ഗ്ലാസ് പൊട്ടി പുറത്തേക്ക് തെറിച്ച് വീണതായി പ്രദേശവാസികളിലൊരാള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.












Click it and Unblock the Notifications