India
  • search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ശുദ്ധമായ മോശമാ സാറെ,അമ്പാടി തൊപ്പി തെറിപ്പിക്കും';വനിതാ ഡോക്ടര്‍ക്കെതിരെ ബലാത്സംഗശ്രമം,പൊലീസിനോടും പരാക്രമം

Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ കവുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്കെതിരെ യുവാവിന്റെ ലൈംഗിക അതിക്രമ ശ്രമം. ആപ്പൂര്‍ സ്വദേശി അമ്പാടി കണ്ണനാണ് വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയത്. സംഭവം അറിഞ്ഞ് എത്തിയ പൊലീസിനോടും ഇയാള്‍ തട്ടിക്കയറി. മണ്ണഞ്ചേരി പോലീസ് പിന്നീട് അമ്പാടി കണ്ണനെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം അര്‍ധരാത്രി ഒരുമണിക്കാണ് സംഭവം. അസുഖ ബാധിതനാണ് എന്ന് പറഞ്ഞാണ് അമ്പാടി കണ്ണന്‍ കവുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. ഇയാളെ ചികിത്സിക്കുന്നതിനിടയില്‍ പ്രതി ഡോക്ടറെ കടന്ന് പിടിച്ച് ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിക്കുകയിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

കാലിന് സുഖമില്ല എന്ന് പറഞ്ഞ് ചികിത്സയ്ക്കായാണ് അമ്പാടി കണ്ണന്‍ ആശുപത്രിയില്‍ എത്തിയത്. അതിക്രമം തടയാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരെയും ഇയാള്‍ മര്‍ദിച്ചു. സ്ഥലത്തെത്തിയ പൊലീസിനോടും ഇയാള്‍ തട്ടിക്കയറി. സംഭവം പൊലീസുകാര്‍ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്.

ഇതില്‍ അമ്പാടി കണ്ണന്‍ പൊലീസുകാരോട് തട്ടിക്കയറുന്നതും ഭീഷണിപ്പെടുത്തുന്നതും വ്യക്തമാണ്. വീഡിയോയിലൂടെ അമ്പാടി കണ്ണന്‍ പറയുന്നത് ഇങ്ങനെയാണ്: സാറ് ഈ കാണിക്കുന്നത് ശുദ്ധമായ മോശമാ... കാര്യം പോലും തിരക്കാതെ ഇത് റെക്കോഡിംഗ് എടുത്തിട്ടിരിക്കുന്നതുണ്ടല്ലോ ശുദ്ധമായ മോശമാ. സാറിന്റെ തൊപ്പി പോകും നാളെ. ഞാനാ പറയുന്നേ...അമ്പാടി ഹോസ്പിറ്റലില്‍ കയറി ബഹളമുണ്ടാക്കിയിട്ടില്ല.

'മൊഴിയെടുത്ത് കഴിഞ്ഞ് സെല്‍ഫി തരുമോ എന്നായിരുന്നു വനിത പൊലീസിന്റെ ചോദ്യം'; വിജയ് ബാബു കേസിലെ നടി പറയുന്നു'മൊഴിയെടുത്ത് കഴിഞ്ഞ് സെല്‍ഫി തരുമോ എന്നായിരുന്നു വനിത പൊലീസിന്റെ ചോദ്യം'; വിജയ് ബാബു കേസിലെ നടി പറയുന്നു

( പൊലീസുകാരന്റെ നെയിം ബാഡ്ജ് വായിച്ച ശേഷം ) എം കെ പ്രദീപല്ലേ. ബഹളമൊന്നും ഉണ്ടാക്കിയില്ല സാറെ. വീഡിയോ കാണിച്ചുള്ള ഭീഷണിയൊന്നും വേണ്ടട്ടോ. എം കെ പ്രദീപ് സാറല്ലേ. കുഴപ്പൊന്നുമില്ല. എന്റെ ഭാഗത്ത് തെറ്റൊന്നുമില്ല. ഇങ്ങേര്.. സാറെ നോര്‍മലി ഒരു കാര്യം ഞാന്‍ പറയാം, ടു ദി നാച്ചുറല്‍ അറ്റ്‌മോസ്ഫിയര്‍ ഒരു വ്യക്തി ഒരു ഹോസ്പിറ്റലില്‍ വന്നിട്ട് കാല് മേലാ എന്ന് പറഞ്ഞ് കാണിക്കുമ്പോഴേക്കും അയാളുടെ വീഡിയോ എടുത്ത് കാണിക്കുകയല്ല വേണ്ടത്. ഫോണ്‍ മാറ്റ് സാറെ...

തന്റെ അച്ഛന്‍ കോടതി ജീവനക്കാരനായിരുന്നു എന്നും പൊലീസുകാരെ ഭീഷണിപ്പെടുത്തി അമ്പാടി കണ്ണന്‍ പറയുന്നുണ്ട്. അതേസമയം അമ്പാടി കണ്ണന്‍ മുന്‍പും സമാനമായ കേസില്‍ പ്രതിയാണ് എന്നാണ് പൊലീസ് പറയുന്നത്. സംഭവ സമയത്ത് ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുള്ളയായി പോലീസ് സംശയിക്കുന്നുണ്ട്.

സാരിയാണോ... എങ്കില്‍ നവ്യ തന്നെ; സാരിയില്‍ വീണ്ടും തിളങ്ങി നവ്യ നായര്‍

354 (എ) ജാമ്യമില്ല വകുപ്പ് പ്രകാരമാണ് അമ്പാടി കണ്ണനെതിരെ കേസ് എടുത്തിരിക്കുന്നത്. മുന്‍പും ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ആശുപത്രിയെയും ജീവനക്കാരേയും കുറിച്ച് വ്യക്തമായ ധാരണയോടെയാണ് പുലര്‍ച്ചെ അമ്പാടി കണ്ണന്‍ ആശുപത്രിയില്‍ എത്തിയത് എന്നാണ് സൂചന.

ആശുപത്രിയില്‍ ബഹളമുണ്ടാക്കിയതിനും വനിതാ ഡോക്ടറെ അതിക്രമിക്കാന്‍ ശ്രമിച്ചതിനും ആണ് അമ്പാടി കണ്ണന് എതിരെ കേസെടുത്തിരിക്കുന്നത്. കൃത്യ നിര്‍വഹണത്തിനിടെ അമ്പാടി കണ്ണന്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.

English summary
Alappuzha: Ambadi Kannan try to assault lady doctor in hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X