ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അരൂര്‍ ആര് പിടിക്കും?... സ്ഥാനാർത്ഥികൾ ഇവർ... ഇനി പോരാട്ടം

അരൂര്‍ ആര് പിടിക്കും?... സ്ഥാനാർത്ഥികൾ ഇവർ... ഇനി പോരാട്ടം

Google Oneindia Malayalam News

ആലപ്പുഴ: വരുന്ന ഡിസംബര്‍ ഏഴിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അരൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എൽ ഡി എഫ് സ്ഥാനാര്‍ത്ഥിയായി അനന്തു രമേശന്‍ ഇത്തവണ മത്സരിക്കും. ഒപ്പത്തിന് ഒപ്പം മത്സരിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ ഉമേശനും ഉണ്ടാകും. അതേസമയം, എന്‍ഡി എ സ്ഥാനാര്‍ത്ഥിയായി കെ എം മണിലാല്‍ ആണ് മത്സര രംഗത്തുള്ളത്.

election

23 വയസ്സുകാരൻ എൽ ഡി എഫ് സ്ഥാനാർത്ഥിയായ അനന്തു ടിഡിടിടിഐയിലെ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ്. , എസ് എഫ്‌ ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, സി പി ഐ എം തുറവൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം, ഡി വൈ എഫ്‌ ഐ അരൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗം, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയാണ് അനന്തു.

എന്നാൽ, യു ഡി എഫ് സ്ഥാനാർത്ഥിയായി എത്തിയിരിക്കുന്നത് അരൂരിലെ കോണ്‍ഗ്രസ് നേതാവ് കൂടിയായ കെ ഉമേശനാണ്. എന്നാൽ, ബി ജെ പിയെ സംബന്ധിച്ച് അധികം പ്രതീക്ഷ നൽകാൻ ആകില്ലെങ്കിലും സാധ്യത തളളികളയാനാകില്ല. കഴിഞ്ഞ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ദലീമ ജോജോ 3,495 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു.

മോഹൻലാലിനും പൃഥ്വിരാജിനും നിലനില്‍പ്പ് പ്രശ്നമില്ല; പ്രശ്നം നിര്‍മ്മാതാക്കള്‍ക്ക്: സുരേഷ് കുമാര്‍മോഹൻലാലിനും പൃഥ്വിരാജിനും നിലനില്‍പ്പ് പ്രശ്നമില്ല; പ്രശ്നം നിര്‍മ്മാതാക്കള്‍ക്ക്: സുരേഷ് കുമാര്‍

കോണ്‍ഗ്രസിലെ ടി എച്ച് സലാമിനെ തോല്‍പ്പിച്ചാണ് ദലീമ ഡിവിഷന്‍ നില നിർത്തിയത്. അതിന് ശേഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ദലീമ ഏപ്രില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി. ഫലങ്ങൾ പുറത്ത് വന്നപ്പോൾ ആ തെരഞ്ഞെടുപ്പിലും ദമീല വിജയിച്ചു.

Recommended Video

cmsvideo
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

അതേസമയം, യു ഡി എഫിന് അനുകൂലമായിരുന്ന അരൂര്‍ ഡിവിഷന്‍ 2015 ലാണ് സി പി ഐ എം പിടിച്ചത്. അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, തുറവൂര്‍, കുത്തിയതോട് ഡിവിഷൻ എന്നിവ ഉൾപ്പെടുന്നതാണ് അരൂര്‍ ഡിവിഷന്‍.

വരുന്ന ഡിസംബര്‍ ഏഴിന് നടക്കുന്ന ഉപ തെരഞ്ഞെടുപ്പിനായി നവംബര്‍ 19 നാണ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. തുടർന്ന് നാമ നിർദ്ദേശ പത്രികയുടെ സൂഷ്മ പരിശോധന 20 ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 22 നാണ് നാമ നിർദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി.

English summary
alappuzha aroor division by election on december 7. party will decided candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X