ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അരൂര്‍ സമ്പൂര്‍ണ ലോക്ഡൗണില്‍... എല്ലാ റോഡുകളും അടച്ചു, ഇനി ദേശീയപാതയിലേക്ക് കടക്കാനാവില്ല!!

Google Oneindia Malayalam News

അരൂര്‍: കോവിഡ് വ്യാപനം ശക്തമായതോടെ അരൂര്‍ സമ്പൂര്‍ണ ലോക്ഡൗണിലേക്ക്. ചേര്‍ത്തല താലൂക്ക് കണ്ടെയിന്‍മെന്റ് സോണ്‍ ആക്കിയതോടെയാണ് അരൂര്‍ പൂര്‍ണമായും നിശ്ചലമായത്. ദേശീയപാതയിലേക്ക് കടക്കുന്ന എല്ലാ റോഡുകളും പോലീസ് അടച്ചിരിക്കുകയാണ്. മതിയായ രേഖയില്ലാത്ത ഒരാളെയും ഇനി കടത്തിവിടില്ല. ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ എട്ട് മുതല്‍ 11 വരെ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

1

Recommended Video

cmsvideo
ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ ആശങ്ക | Oneindia Malayalam

എരമല്ലൂര്‍, അരൂര്‍, കുമ്പളങ്ങി ഫെരി എന്നിവിടങ്ങളിലെ ബോട്ട് ചങ്ങാട സര്‍വീസുകളും ആറിടത്തെ കടത്തുവഞ്ചി സര്‍വീസുകളും നിലച്ചു. സ്വകാര്യ ബസ്സുകളും ഓട്ടോ ടാക്‌സികളും ഓട്ടം അവസാനിപ്പിച്ചു. എഴുപുന്ന പഞ്ചായത്തിലെ നീണ്ടകര പ്രദേശം ഒരാഴ്ച്ചയിലേറെയായി കണ്ടെയിന്‍മെന്റ് സോണാണ്. അതേസമയം ഇവിടെയുള്ള കോളനിയില്‍ താമസിക്കുന്ന ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കണ്ടെയിന്‍മെന്റ് സോണാക്കി മാറ്റിയത്. അതേസമയം ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ഏഴുപുന്നയിലെ സമുദ്രോല്‍പ്പന്ന കയറ്റുമതി കമ്പനിയിലെ 35 തൊഴിലാളികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അരൂരിലെ സമുദ്രോല്‍പ്പന്ന കയറ്റുമതി ശാലകളുടെയും ചെമ്മീന്‍ ഷെഡുകളുടെയും പ്രവര്‍ത്തനം നിലച്ചത് തൊഴിലാളികളെ വന്‍ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടിക്കാരും സംഘടനകളും ഇവരെ സഹായിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവരും ഇവരെ കൈവിട്ട അവസ്ഥയിലാണ്.

തണ്ണീര്‍മുക്കിലും നിലവില്‍ ആശങ്കയിലാണ്. മൂന്ന് പേര്‍ക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചതാണ് ആശങ്കയ്ക്ക് കാരണം. ഇവിടെ സമ്പര്‍ക്ക് പട്ടിക വളരെ കൂടുതലാണ്. അതുകൊണ്ട് രോഗികളില്‍ ഇനിയും വര്‍ധനവുണ്ടാകാം. ആരോഗ്യ പ്രവര്‍ത്തകര്‍ കടുത്ത ജാഗ്രതയിലാണ് ഈ മേഖലയില്‍. പല വീടുകളിലും അണുനശീകരണം നടത്തിയിട്ടുണ്ട്. ഇതിന് ജനപ്രതിനിധികളുടെ പിന്തുണയും ലഭിക്കുന്നുണ്ട്. തണ്ണീര്‍മുക്കില്‍ ജനപ്രതിനിധികള്‍ അടക്കം 94 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

English summary
alappuzha: aroor in complete lockdown all roads blocked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X