ആലപ്പുഴയില്‍ വന്‍ ബാങ്ക് കവര്‍ച്ച, അഞ്ചര കിലോ സ്വര്‍ണവും നാലര ലക്ഷം രൂപയും നഷ്ടമായി
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വന്‍ ബാങ്ക് കവര്‍ച്ച. ഹരിപ്പാട് കരുവാറ്റയില്‍ സര്‍വീസ് സഹകരണ ബാങ്കിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. ബാങ്കില്‍ നിന്ന് അഞ്ച് കിലോ സ്വര്‍ണം കവര്‍ന്നു. ലോക്കറില്‍ സൂക്ഷിച്ചിരുന്ന നാലര ലക്ഷം രൂപയും നഷ്ടമായി. ഓണാവധിക്ക് ശേഷം സൊസൈറ്റി തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. സംഭവ സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തുന്നു.

ബാങ്കിലെ ലോക്കറുകള്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. നാല് ദിവസത്തെ അവധിക്ക ശേഷം ഇന്നാണ് ജീവനക്കാര്‍ ബാങ്കില്‍ എത്തിയത്. ഗ്യാസ് കട്ടര്‍ മോഷ്ടാക്കള്‍ ഉപയോഗിച്ചതായാണ് വിവരം. ഇതുപയോഗിച്ചാണ് ലോക്കറുകള്‍ തകര്‍ത്തത്. ബാങ്കിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌കും മോഷണം പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ഒന്നും തന്നെ കണ്ടെത്താനായില്ല.
സംഭവ സ്ഥലത്ത് ജില്ലാ പൊലീസ് മേധാവി അടക്കുള്ളവര്‍ എത്തിയിട്ടുണ്ട്. ബാങ്കിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. അന്വേഷണത്തിനായി എന്തെങ്കിലും സൂചന ഇതില്‍ നിന്ന് ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.












Click it and Unblock the Notifications