ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരുവാറ്റ ബാങ്ക് കവര്‍ച്ച; ഗ്യാസ് സിലിണ്ടറുമായി പിക്കപ്പ് വാനിലെത്തി, തമിഴ്‌നാട്ടില്‍ നിന്നെന്ന് സൂചന

Google Oneindia Malayalam News

ഹരിപ്പാട്: ആലപ്പുഴ ജില്ലയിലെ കരുവാറ്റ സഹകരണ ബാങ്കിലെ കവര്‍ച്ചയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭ്യമായി. ബാങ്ക് കവര്‍ച്ചയ്ക്കായി മോഷ്ടാക്കള്‍ എത്തിയത് തമിഴ്‌നാട്ടില്‍ നിന്നാണെന്നാണ് കരുതുന്നത്. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന പിക്കപ്പ് വാനാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതോടെ അന്വേഷണ ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.

alappuzha

പിക്കപ്പ് വാനിലാണ് മോഷടാക്കള്‍ എത്തിയതെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇവര്‍ അടൂരില്‍ നിന്ന് മോഷ്ടിച്ച ഒറു ഗ്യാസ് സിലിണ്ടറുമായാണ് എത്തിയത്. ബാങ്കില്‍ നിന്ന് ആഭരണങ്ങളും പണവുമായി ഇതേ വാഹനത്തിലാണ് ഇവര്‍ രക്ഷപ്പെട്ടത്. ഇങ്ങനെയൊരു വാന്‍ സമീപത്ത് കിടന്നതായി സാക്ഷി മൊഴി പൊലീസിന് ലഭിച്ചിരുന്നു.

വാന്‍ അടൂരില്‍ നിന്ന് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. സാക്ഷി മൊഴ നല്‍കിയ ആളെ വിളിച്ച് വാനിന്റെ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ച് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കൂടാതെ പുലര്‍ച്ചെ വാന്‍ അതുവഴി കടന്നുപോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഈ മാസം മൂന്നിനായിരുന്നു ഹരിപ്പാട് കരുവാറ്റയില്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കവര്‍ച്ച നടന്നത്. ബാങ്കില്‍ നിന്ന് അഞ്ച് കിലോ സ്വര്‍ണം കവര്‍ന്നു. ലോക്കറില്‍ സൂക്ഷിച്ചിരുന്ന നാലര ലക്ഷം രൂപയും നഷ്ടമായി. ഓണാവധിക്ക് ശേഷം സൊസൈറ്റി തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. സംഭവ സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തിയിരുന്നു.

ബാങ്കിലെ ലോക്കറുകള്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. നാല് ദിവസത്തെ അവധിക്ക് ശേഷമാണ് ജീവനക്കാര്‍ ബാങ്കില്‍ എത്തിയത്. ഗ്യാസ് കട്ടര്‍ മോഷ്ടാക്കള്‍ ഉപയോഗിച്ചതായാണ് വിവരം. ഇതുപയോഗിച്ചാണ് ലോക്കറുകള്‍ തകര്‍ത്തത്. ബാങ്കിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌കും മോഷണം പോയിട്ടുണ്ട്.

English summary
Alappuzha Bank Robbery; Indications are that the thieves came from Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X