• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

രണ്ട് പേരെ ഇടിച്ചിട്ട ബൈക്കുമായി യുവാവ് കനാലിലേക്ക് മറിഞ്ഞു, പിന്നാലെ പൊലീസും, ഒടുവില്‍ സംഭവിച്ചത്

ആലപ്പുഴ: അമിതവേഗത്തില്‍ പാഞ്ഞെത്തിയ ബൈക്കിടിച്ച് കനാല്‍ക്കരയില്‍ ഇരുന്ന രണ്ട് പേര്‍ക്ക് പരിക്ക്. ഇടിച്ച ബൈക്കുമായി കനാലില്‍ വീണ യുവാവിനെ പട്രോളിംഗ് സംഘത്തിലുണ്ടായിരുന്ന എഎസ്‌ഐ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്‍ട്രോള്‍ റൂം എഎസ്‌ഐ കളപ്പുര ബംഗ്ലാവ് പറമ്പ് സെബാസ്റ്റ്യനാണ് കനാലില്‍ ചാടി യുവാക്കളെ രക്ഷപ്പെടുത്തിയത്.

ഇന്നലെ രാത്രി 7.30ന് സെന്റ് മേരീസ് റെസിഡന്‍ഷ്യല്‍ സ്‌കൂളിന് സമീപത്തുവച്ചായിരുന്നു അപകടം. ഇവിടെയുള്ള കനാല്‍ക്കരയില്‍ ഇരിക്കുകയായിരുന്ന മഹേഷ് രവി എന്നിവര്‍ക്ക് നേരെ ബൈക്ക് പാഞ്ഞടുക്കുകയായിരുന്നു. ബൈക്ക് ഇവരെ ഇടിച്ചതിന് ശേഷം കനാലിലേക്ക് മറിയുകയായിരുന്നു. തുടര്‍ന്ന് യുവാവ് മുങ്ങിത്താഴുന്നത് കണ്ട് കനാലിലേക്ക് ചാടി രക്ഷപ്പെടുത്തുകയായിരുന്നു. നാട്ടുകാരും മറ്റു പൊലീസുകാരും ഇവര്‍ക്കു സഹായവുമായെത്തി.അഗ്‌നിശമന സേനയും പൊലീസും ചേര്‍ന്നു പ്ലാസ്റ്റിക് റോപ്പില്‍ റോപ്പില്‍ കൊളുത്തി ബൈക്കും കരയിലെത്തിച്ചു. ബൈക്ക് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കുമായി കോമളപുരം വടക്കേയറ്റത്ത് വീട്ടില്‍ യതു(20) ആണ് കനാലില്‍ വീണത്.

English summary
Alappuzha Bike Accident: Rider Fell into Canal, After Hitting Two Pedestrians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more