ജിഷ മോള്‍ക്ക് കള്ളനോട്ട് ലഭിച്ചത് എവിടെ നിന്ന്; ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍, വിശദമായ അന്വേഷണം
ജിഷ മോള്‍ നല്‍കിയ പണവുമായി ബാങ്കിലെത്തിയ വ്യക്തിയില്‍ നിന്നാണ് കള്ളനോട്ട് പിടികൂടിയത്

ആലപ്പുഴ: കൃഷി ഓഫീസര്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായ സംഭവം വലിയ ചര്‍ച്ചയാണ്. ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസര്‍ എം ജിഷമോളാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവര്‍ ആലപ്പുഴ ടൗണിനോട് ചേര്‍ന്നാണ് താമസിക്കുന്നത്. അറസ്റ്റിലായ പശ്ചാത്തലത്തില്‍ ജിഷ മോളെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ജിഷ മോളുമായി ബന്ധമുള്ള വ്യക്തി ബാങ്കില്‍ നല്‍കിയ നോട്ടുകളാണ് കള്ളനോട്ടാണെന്ന് ബോധ്യമായത്.
ജിഷമോള്‍ നല്‍കിയ ഏഴ് നോട്ടുകളാണ് ഇയാള്‍ ബാങ്കില്‍ കൊടുത്തതത്രെ. കള്ളനോട്ടാണ് നല്‍കിയത് എന്ന് ബോധ്യമായ പശ്ചാത്തലത്തില്‍ പോലീസില്‍ വിവരം അറിയിച്ചു. ഇയാലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇങ്ങനെയാണ് ജിഷ മോളിലേക്ക് പോലീസ് എത്തിയത്. ജിഷ മോളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ ഇവര്‍ ഒന്നും വെളിപ്പെടുത്തിയില്ല. ഏറെ നേരത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. തൊട്ടുപിന്നാലെയാണ് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്.
ജിഷ മോള്‍ക്ക് ആരാണ് കള്ളനോട്ട് നല്‍കിയത് എന്നാണ് ഇനി അറിയേണ്ടത്. അബദ്ധത്തില്‍ ഇവരുടെ കൈയ്യില്‍ വന്നു പെട്ടതാണോ എന്നും വ്യക്തമല്ല. ജിഷ മോളില്‍ നിന്ന് പോലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കാര്യമായൊന്നും കണ്ടെത്തിയതുമില്ല. ഏഴ് 500 രൂപയുടെ നോട്ടുകളാണ് ജിഷ മോളില്‍ നിന്ന് ലഭിച്ചത് എന്ന് ബാങ്കിലെത്തിയ വ്യക്തി പറയുന്നു.
ആലപ്പുഴ നഗരത്തില്‍ വാടകയ്ക്ക് താമസിക്കുകയാണ് ജിഷ മോള്‍. ഇവര്‍ മോഡലിങ് രംഗത്തും സജീവമാണ്. ഫാഷന്‍ ഷോകളില്‍ പങ്കെടുത്തിരുന്നു. ബിഎസ്‌സി അഗ്രികര്‍ച്ചറല്‍ ബിരുദ ധാരിയാണ്. 2009ല്‍ സ്‌പൈസസ് ബോര്‍ഡില്‍ ഫീല്‍ഡ് ഓഫീസറാകുകയും പിന്നീട് മുവാറ്റുപുഴയില്‍ വിഎച്ച്എസ്ഇ ട്യൂട്ടറാകുകയും ജോലി ചെയ്തിരുന്നു. 2013ലാണ് കൃഷി ഓഫീസറായത്. ഭര്‍ത്താവ് കോളജ് അധ്യാപകനാണ്.
ഇത്തരം പശ്ചാത്തലത്തിലുള്ള വ്യക്തി എന്തിന് കള്ളനോട്ട് കൈവശം വച്ചു. ഏതെങ്കിലും മാഫിയയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടോ. അല്ലെങ്കില്‍ ഇവരെ ആരെങ്കിലും കെണിയില്‍ പെടുത്തിയതാണോ തുടങ്ങി എല്ലാ വശങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്. കള്ളനോട്ട് സംഘത്തില്‍ ഇവരെ പെടുത്തുകയായിരുന്നു എന്ന സൂചന പോലീസിന് ലഭിച്ചു എന്നാണ് വിവരം. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്.












Click it and Unblock the Notifications