ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ ബൈപ്പാസ്; ഓവര്‍ ബ്രിഡ്ജിന്‍റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് റെയിൽവേയുടെ അനുമതി

  • By Aami Madhu
Google Oneindia Malayalam News

ആലപ്പുഴ; ബൈപ്പാസിന്‍റെ കുതിരപ്പന്തി ഭാഗത്തെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്‍റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് റെയില്‍വേ അനുമതി നല്‍കിയതായി മന്ത്രി ജി സുധാകരൻ അറിയിച്ചു. അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധിതവണ റെയില്‍വേ മന്ത്രിയ്ക്കും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും കത്തയക്കുകയും ഉദ്യോഗസ്ഥതലത്തില്‍ നടത്തിയ സമ്മര്‍ദ്ദങ്ങളുടെയും ഫലമായാണ് ഇപ്പോള്‍ അനുമതി ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.

ബൈപ്പാസിന്‍റെ ഭാഗമായ രണ്ട് റെയില്‍വേ ഓവര്‍ബ്രിഡ്ജുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ ഉന്നയിച്ചിരുന്ന സാങ്കേതികമായ പ്രശ്നങ്ങള്‍ പരിഹരിച്ച് ഒരു ഓവര്‍ബ്രിഡ്ജിന്‍റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത് ജനുവരി മാസത്തോടുകൂടി പൂര്‍ത്തിയാക്കിയിരുന്നു.ഒന്നാമത്തെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്‍റെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. രണ്ടാം ഓവര്‍ബ്രിഡ്ജിന്‍റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് റെയില്‍വേ ഉന്നയിച്ചിരുന്ന സാങ്കേതികമായ പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നെങ്കിലും ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കുന്ന കാര്യത്തില്‍ കാലതാമസം നേരിട്ടിരുന്നു.

bypass-15908511

അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധിതവണ റെയില്‍വേ മന്ത്രിയ്ക്കും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും കത്തയച്ചിരുന്നു. ഇപ്പോൾ ഉദ്യോഗസ്ഥതലത്തില്‍ നടത്തിയ സമ്മര്‍ദ്ദങ്ങളുടെയും ഫലമായാണ് അനുമതി ലഭിച്ചത്.
അനുമതി ലഭ്യമായതോടെ എത്രയും വേഗം ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിക്കും. രണ്ട് മാസം കൊണ്ട് ഓവര്‍ബ്രിഡ്ജിന്‍റെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കളര്‍കോട്, കൊമ്മാടി എന്നീ ജംഗ്ഷനുകളുടെ വികസനവുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവൃത്തികള്‍ 70 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. മഴക്കാലം കഴിഞ്ഞ് ടാറിംഗ് പ്രവൃത്തികളും നടത്തി എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ബൈപ്പാസ് നാടിന് സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.ആലപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുന്നതിന് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയ റെയില്‍വേയ്ക്ക് മന്ത്രി നന്ദി രേഖപ്പെടുത്തി.

വൻ ട്വിസ്റ്റ്; ബിജെപി എംഎൽഎമാർ സിദ്ധരാമയ്യയെ കണ്ടു?.. എല്ലാം കാത്തിരുന്ന് കണ്ടോളൂവെന്ന് നേതാക്കൾവൻ ട്വിസ്റ്റ്; ബിജെപി എംഎൽഎമാർ സിദ്ധരാമയ്യയെ കണ്ടു?.. എല്ലാം കാത്തിരുന്ന് കണ്ടോളൂവെന്ന് നേതാക്കൾ

സിപിഎമ്മുകാർ കിട്ടാവുന്നിടത്തൊക്കെ പ്രചരിപ്പിച്ചിരുന്ന ഒരാക്ഷേപം, കണക്ക് നിരത്തി മറുപടിയുമായി ബൽറാംസിപിഎമ്മുകാർ കിട്ടാവുന്നിടത്തൊക്കെ പ്രചരിപ്പിച്ചിരുന്ന ഒരാക്ഷേപം, കണക്ക് നിരത്തി മറുപടിയുമായി ബൽറാം

ലോക്ക് ഡൗണ്‍ വീണ്ടും നീട്ടി: ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി, കര്‍ശന നിയന്ത്രണങ്ങള്‍ലോക്ക് ഡൗണ്‍ വീണ്ടും നീട്ടി: ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി, കര്‍ശന നിയന്ത്രണങ്ങള്‍

English summary
Alappuzha bypass; Railway clearance for installation of girders of Over Bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X