ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫോട്ടോ എടുക്കണമെന്ന ആഗ്രഹവുമായി മന്ത്രിമാരെ കാണാനെത്തി; ഖദീജക്ക് ലഭിച്ചത് സ്വന്തം വീടെന്ന കെട്ടുറപ്പ്

Google Oneindia Malayalam News

ആലപ്പുഴ: സാന്ത്വന സ്പര്‍ശം അദാലത്തിന്റെ വേദിയായ ലജ്‌നത്തുല്‍ മുഹമ്മദീയ സ്‌കൂളിന്റെ മുന്നിലൂടെ പോകുമ്പോഴാണ് ഖദീജ മന്ത്രിമാര്‍ പങ്കെടുക്കുന്ന അദാലത്ത് ഇവിടെ നടക്കുന്നതായി അറിഞ്ഞത്. കഴിയുമെങ്കില്‍ മന്ത്രിമാരുടെ കൂടെ ഒരു ഫോട്ടോ എടുക്കണമെന്ന ആഗ്രഹവുമായി അദാലത്ത് വേദിയില്‍ എത്തിയ ഭിന്നശേഷിക്കാരിയായ ഖദീജ മടങ്ങിയത് സ്വന്തമായൊരു വീടെന്ന സ്വപനം യാഥാര്‍ത്ഥ്യമാകുമെന്ന ഉറപ്പോടെയാണ്.

alappuzha

ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശിയായ ഭിന്നശേഷിക്കാരിയായ ഖദീജ ബന്ധുക്കളുടെ സഹായത്തോടെയാണ് ജീവിക്കുന്നത്. പുന്നപ്ര സഹകരണ ആശുപത്രിക്ക് സമീപം ഇസ്മായില്‍ എന്ന വ്യക്തി ഇഷ്ട ദാനമായി നല്‍കിയ മൂന്ന് സെന്റ് സ്ഥലത്ത് സ്വന്തമായൊരു വീട് എന്നതാണ് ഖദീജയുടെ ഏറ്റവും വലിയ സ്വപ്നം. സാന്ത്വന സ്പര്‍ശം വേദിയിലെത്തിയെപ്പോഴാണ് ഈ സ്വപ്നത്തിന് മന്ത്രി ജി. സുധാകരന്‍ പുതിയ ചിറകുകള്‍ നല്‍കിയത്.

നിരാലംബയായ ഖദീജക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് മന്ത്രി അദാലത്ത് വേദിയില്‍ വെച്ച് ഉറപ്പ് നല്‍കി. വേദിയിലെത്തിയ ഖദീജ മന്ത്രിമാരായ ജി സുധാകരന്‍, പി തിലോത്തമന്‍, ഡോ.ടി.എം തോമസ് ഐസക്ക് എന്നിവരുടെ കൂടെ നിന്ന് ഫോട്ടോയും എടുത്ത ശേഷമാണ് വീടെന്ന സ്വപ്നം യഥാര്‍ഥ്യമാകുന്നതിന്റെ സന്തോഷത്തില്‍ മടങ്ങിയത്.

കേന്ദ്ര ബജറ്റ് 2021; അടിസ്ഥാന സൗകര്യ വികസനത്തിനും സ്വകാര്യവത്കരണത്തിനും ഊന്നല്‍, പ്രഖ്യാപനങ്ങള്‍കേന്ദ്ര ബജറ്റ് 2021; അടിസ്ഥാന സൗകര്യ വികസനത്തിനും സ്വകാര്യവത്കരണത്തിനും ഊന്നല്‍, പ്രഖ്യാപനങ്ങള്‍

ലോകത്തെ ഞെട്ടിച്ച പട്ടാള അട്ടിമറി; മ്യാൻമർ ഇനി ഒരു വർഷത്തേക്ക് സൈന്യത്തിന്റെ കൈകളിൽ, അട്ടിമറിക്ക് പിന്നിൽലോകത്തെ ഞെട്ടിച്ച പട്ടാള അട്ടിമറി; മ്യാൻമർ ഇനി ഒരു വർഷത്തേക്ക് സൈന്യത്തിന്റെ കൈകളിൽ, അട്ടിമറിക്ക് പിന്നിൽ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് എന്തൊക്കെ... തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമോ? അറിയാംകേന്ദ്ര ബജറ്റില്‍ കേരളത്തിന് എന്തൊക്കെ... തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമോ? അറിയാം

Recommended Video

cmsvideo
കേരളത്തിലെ സ്‌കൂളുകൾ വേറെ ലെവൽ..വിദ്യാഭ്യാസ മേഖലയ്ക്ക് ദേശീയ തലത്തിൽ അംഗീകാരം

English summary
Alappuzha: Came to see the ministers; Khadeeja got the assurance of her own home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X