ഹെൽമെറ്റ് ധരിക്കാത്തതിന് പിഴയടക്കാൻ നോട്ടീസ്; അന്തംവിട്ട് കാർ ഉടമ
eസംഭവം എന്താണെന്ന് വെച്ചാൽ സുജിത്തിന്റെ കാറിന്റെ അതേ നമ്പറിലുള്ള ബൈക്കിൽ ഹെൽമറ്റ് വയ്ക്കാതെ രണ്ടുപേർ സഞ്ചരിക്കുന്നതിന്റെ ക്യാമറ ചിത്രം അയച്ചാണ് നോട്ടിസ്. തനിക്ക് ഇതേ നമ്പരിൽ കാർ മാത്രമേയുള്ളൂ എന്ന രേഖകൾ ഹാജരാക്കിയിട്ടും പൊലീസും മോട്ടർവാഹന വകുപ്പും നടപടി ഒന്നും എടുക്കുന്നില്ലെന്നാണ് സുജിത് പറയുന്നത്

pc: screen Grab from Video
2022 ഡിസംബർ 26നാണ് ആലപ്പുഴ ട്രാഫിക് പൊലീസിന്റെ ആദ്യത്തെ നോട്ടിസ് ലഭിക്കുന്നത്. പിഴ അടക്കാനുള്ള നോട്ടീസിന് പിന്നാലെ തന്റെ ബാഗത്ത് വന്ന പിഴവാണെന്ന് കരുതി 500 രൂപ പിഴയടച്ചു. പിന്നീട് നോട്ടിസ് വിശദമായി നോക്കിയപ്പോഴാണ് ഹെൽമറ്റ് ഇല്ലാത്തതിനാണ് പിഴയെന്ന് മനസ്സിലായത്. ഉടൻതന്നെ പൊലീസിൽ പരാതി നൽകി. തനിക്ക് ആ നമ്പറിൽ കാർ മാത്രം ആണ് ഉള്ളതെന്നും , ബൈക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ആലുവ റൂറൽ കൺട്രോൾ റൂമിൽനിന്ന് പിഴ നോട്ടിസ് വന്നിരിക്കുകയാണ്. മോട്ടർ വാഹനവകുപ്പിൽ പരാതിപ്പെട്ടെങ്കിലും എന്തുചെയ്യാൻ ആണെന്നാണ് മറുപടി ലഭിച്ചതെന്നാണ് ഇദ്ദേഹം പറയുന്നു.
അതേസമയം, രൂപം മാറ്റിയ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയവരെ പിടകൂടാൻ പോലീസും എംവിഡിയും രംഗത്തുണ്ട്. രൂപം മാറ്റിയ ബൈക്കുകളിൽ അമിതവേഗത്തിൽ സഞ്ചരിക്കുകയും അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നവരെ കയ്യോടെ പിടികൂടാൻ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 53 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തിരുന്നു.
പോലീസും മോട്ടോർ വാഹന വകുപ്പും ഒന്നിച്ചുചേർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.വിവിധ ജില്ലകളിൽ പരിശോധന നടത്തിയിരുന്നു. നിയമം ലംഘിച്ചവരിൽ നിന്ന് 6,37,350 രൂപ പിഴയായി ഈടാക്കി. 85 പേരിൽ നിന്നാണ് പിഴ ഈടാക്കിയത്. വിവിധ ജില്ലകളിൽ സംഘം പരിശോധന നടത്തിയിരുന്നു. നിയമം ലംഘിച്ചവരിൽ നിന്ന് 6,37,350 രൂപ പിഴയായി ഈടാക്കി. 85 പേരിൽ നിന്നാണ് പിഴ ഈടാക്കിയത്.












Click it and Unblock the Notifications