ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശുചിമുറി മാലിന്യം തള്ളുന്നത് പതിവ്, ദുരിതം ആലപ്പുഴ-ചേര്‍ത്തല കനാല്‍ തീരദേശവാസികള്‍

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: പാതിരപ്പള്ളിയില്‍ എഎസ് കനാലിലും ദേശീയപാതയോരത്തും ശുചിമുറി മാലിന്യം തള്ളുന്നത് നിത്യ സംഭവം. പോളകളും കാടുകളും നിറഞ്ഞു നില്‍ക്കുന്ന കനാല്‍ ഇന്ന് ശുചിമുറി മാലിന്യം പേറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. നിരന്തരം മാലിന്യം തള്ളുന്നതു മൂലം എഎസ് കനാല്‍ തീരത്തെ പ്രദേശവാസികള്‍ക്ക് കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.

<strong>തനുശ്രീ ദത്ത സ്വവർഗാനുരാഗിയെന്ന് രാഖി സാവന്ത്; തന്നെ പീഡിപ്പിച്ചിട്ടുണ്ട്, തെളിവുണ്ടെന്നും താരം</strong>തനുശ്രീ ദത്ത സ്വവർഗാനുരാഗിയെന്ന് രാഖി സാവന്ത്; തന്നെ പീഡിപ്പിച്ചിട്ടുണ്ട്, തെളിവുണ്ടെന്നും താരം

എഎസ് കനാലില്‍ വലിയ കലവൂര്‍ ഫണ്ടിനു സമീപം, ആനകുത്തി പാലം, മടയാതോട്, കോമളപുരം പാലം എന്നിവിടങ്ങളിലാണ് പ്രധാനമായും മാലിന്യം തള്ളുന്നത്. ദേശീയപാതയോരത്ത് ഓള്‍ ഇന്ത്യാ റേഡിയോ, കയര്‍ ബോര്‍ഡ്, ഉദയാ സ്റ്റുഡിയോ, ഡിസിമില്‍സ് എന്നിവയ്ക്കു സമീപവും ശുചിമുറി മാലിന്യം തള്ളുന്നുണ്ട്. ഇത് സംബന്ധിച്ചു മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലും പൊലീസ് സ്‌റ്റേഷനിലും നിരവധി പരാതികളാണ് ലഭിക്കുന്നത്.

Alappuzha
മാലിന്യം നിറച്ച ടാങ്കര്‍ ലോറിയില്‍

അര്‍ധരാത്രിയ്ക്കു ശേഷമെത്തിയാണ് പലപ്പോഴും മാലിന്യം തള്ളുന്നത്. മാസങ്ങള്‍ക്കു മുന്‍പ് ശുചിമുറി മാലിന്യം തള്ളാനെത്തിയ ലോറി അപകടത്തിലും പെട്ടിരുന്നു. നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെട്ടാലും ചോദ്യം ചെയ്യാന്‍ ഭയക്കുകയാണ്.ചിലയിടങ്ങളില്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളുമുണ്ടായി.

ഇതിനിടയില്‍ പൂങ്കാവിനു സമീപം കനാലില്‍ മാലിന്യം തള്ളുന്നത് ചില വ്യക്തികള്‍ പണം വാങ്ങുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഗുണ്ടാസംഘങ്ങളുടെ നേതൃത്വത്തിലാണ് മാലിന്യം തള്ളുന്നതെന്നാണ് ആരോപണം. വാഹനമുള്‍പ്പെടെ ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടും നടപടിയെടുക്കാതെ വിട്ടയിച്ചതായും അറിയുന്നുണ്ട്.

മാലിന്യം തള്ളിയാല്‍ പ്രദേശത്ത് അതിരൂക്ഷമായ ദുര്‍ഗന്ധമാണുള്ളത്. വഴിയാത്രക്കാരും പരിസരവാസികളുമാണ് ഇതിന്റെ ദുരിതം പേറുന്നത്. മാലിന്യം തള്ളുന്ന വാഹനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പിടികൂടി നിയമനടപടി കൈകൊള്ളണമെന്നണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ ഇതിന്മേല്‍ തദ്ദേശ സ്ഥാപനങ്ങളും കണ്ണടക്കുന്നതാണ് കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നത്.

English summary
Alappuzha-Cherthala natives in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X