ആലപ്പുഴയില്‍ സഹോദരങ്ങൾ യുവാവിനെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി
ആലപ്പുഴ: ചുനക്കരയിൽ യുവാവിനെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി. ചുനക്കര സ്വദേശി ദിലീപ് ഖാനാണ്(45) കൊല്ലപ്പെട്ടത്. സംഭവത്തിൽ ദിലീപിന്റെ സഹോദരങ്ങളായ യാക്കൂബ്, സുബൈദ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വഴിത്തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.
പ്രതികളുടെ സഹോദരിയുടെ വീടിന് സമീപമാണ് സംഭവമുണ്ടായത്. ഇവരുടെ ഓട്ടോ ദിലീപിന്റെ പറമ്പിലൂടെ പോയതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. വസ്തു അനധികൃതായി ഉപയോഗിച്ചത് ചോദ്യം ചെയ്തുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
തുടർന്ന് സഹോദരങ്ങൾ ദിലീപിന് കല്ലുകൊണ്ട് നെഞ്ചിൽ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുകൂട്ടരും തമ്മിൽ സ്ഥലത്തെ ചൊല്ലിയുള്ള തർക്കം നേരത്തെ മുതൽ നിലനിന്നിരുന്നു.

17 കാരിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു
ഹൈദരാബാദിൽ 17 കാരിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു. ഒയോ റൂമിൽ വച്ചാണ് രണ്ട് പേര്‍ ചേര്‍ന്ന് മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചത്. ദബീര്‍പുര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഒയോ റൂമിൽ വച്ച് മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നാലെ സംഭവം പുറത്തറിയുമെന്ന് ഭയന്ന് ഇവര്‍ രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പ്രതികൾ കുടുങ്ങിയത്. പെൺകുട്ടിയെ വൈദ്യപരിശോധന നടത്തിയെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
മൂന്നര വയസ്സുകാരിയെ സ്കൂൾ ബസ് ഡ്രൈവര്‍ ബലാത്സംഗം ചെയ്തു
മൂന്നര വയസ്സുകാരിയെ സ്കൂൾ ബസ് ഡ്രൈവര്‍ വാഹനത്തിനുള്ളിൽ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് കണ്ണില്ലാത്ത ക്രൂരത. സംഭവത്തിൽ ബസ് ഡ്രൈവറെയും ആയയായ സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം സംഭവം പുറത്തെത്താതിരിക്കാൻ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് നീക്കം നടന്നതായും ആരോപണം ഉയരുന്നുണ്ട്.












Click it and Unblock the Notifications