Get Updates
Get notified of breaking news, exclusive insights, and must-see stories!

കാശ്മീരില്‍ വില്‍പ്പനയ്ക്കുള്ള സിഗരറ്റ് കേരളത്തില്‍; 17 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്, 1,20,000 രൂപ പിഴ

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വ്യാപകമായി നിയമവിധേയമല്ലാത്ത സിഗരറ്റുകള്‍ വില്‍ക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനത്തിന് കേസ്. ആലപ്പുഴ ലീഗല്‍ മെട്രോളജി വകുപ്പ് ഫ്‌ളയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് 17 സ്ഥാപനങ്ങള്‍ക്കെതിരെ ലീഗല്‍മെട്രോളജി നിയമലംഘനങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ നിന്ന് 1,20,000 രൂപ പിഴയായും ഈടാക്കി.

ഫ്‌ളയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ യൂണിയന്‍ ടെറിട്ടറി ജമ്മു ആന്‍ഡ് കാശ്മീരിലെ വില്‍പ്പനയ്ക്ക് എന്ന് രേഖപ്പെടുത്തിയ 'വില്‍സ് നേവി കട്ട് സ്‌പെഷ്യല്‍' എന്ന ബ്രാന്‍ഡിലുള്ള സിഗരറ്റ് പാക്കറ്റുകളില്‍ പരമാവധി വില 49 രൂപ എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന്റെ പുറത്ത് 80 രൂപ എന്ന സ്റ്റിക്കര്‍ പതിപ്പിച്ചു വില്‍പ്പന നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നിയമ നടപടി സ്വീകരിച്ചത്.

kerala

ആലപ്പുഴ ലീഗല്‍ മെട്രോളജി ഫ്‌ലയിംഗ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ എന്‍ സി സന്തോഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ഹരികൃഷ്ണ കുറുപ്പ്, ജീവനക്കാരായ ആന്റണി സേവ്യര്‍, വി എസ് സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. നിരവധി സ്ഥാപനങ്ങള്‍ നിരീക്ഷണത്തിലാണെന്നും നിയമലംഘനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും തുടര്‍ പരിശോധനകള്‍ ശക്തമാക്കുമെന്നും ഫ്‌ളയിംഗ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+