Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴ കളക്ടര്‍ കൃഷ്ണ തേജ ഇടപെട്ടു, തങ്കമണിയുടെ മകളുടെ നഴ്സിംഗ് പഠനം മുടങ്ങില്ല

ആലപ്പുഴ: മകളുടെ നഴ്സിംഗ് പഠനത്തിന് ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നില്ലെന്ന അമ്മയുടെ പരാതിയില്‍ നടപടിയെടുത്ത് ജില്ലാ കളക്ടര്‍. ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളേജില്‍ നടന്ന കളക്ടറുടെ പരാതി പരിഹാര അദാലത്തിലാണ് പാണ്ടനാട് വടക്ക് ആഷ്‌ലി ഭവനില്‍ തങ്കമണിക്കും മകള്‍ക്കും അനുകൂല നടപടി ലഭിച്ചത്. തങ്കമണിയുടെ മകള്‍ക്ക് ബംഗളൂരുവിലെ നഴ്സിംഗ് കോളേജിലാണ് ബിഎസ്സി നഴ്സിങ്ങിന് പ്രവേശനം ലഭിച്ചത്.

പഠന ആവശ്യങ്ങള്‍ക്കായി വിദ്യാഭ്യാസ വായ്പയ്ക്ക് വിവിധ ബാങ്കുകളെ സമീപിച്ചെങ്കിലും അപേക്ഷ നിരസിക്കുകയായിരുന്നു. ചില ബാങ്കുകള്‍ അപേക്ഷ സ്വീകരിക്കാന്‍ പോലും തയ്യാറായില്ല. ഹയര്‍സെക്കന്‍ഡറിക്ക് 67% മാര്‍ക്കുള്ളതിനാല്‍ വിദ്യാഭ്യാസ ലോണ്‍ അനുവദിക്കാനാകില്ലയെന്നായിരുന്നു ബാങ്ക്കാരുടെ നിലപാട്. തുടര്‍ന്നാണ് തങ്കമണി പരാതിയുമായി അദാലത്തിലെത്തിയത്. രണ്ടാഴ്ചയ്ക്കകം പരാതിക്കാരിക്ക് മറുപടി നല്‍കാനും വേണ്ട നടപടികള്‍ സ്വീകരിക്കാനും സെന്‍ട്രല്‍ ബാങ്ക് കല്ലിശ്ശേരിക്ക് കളക്ടര്‍ കൃഷ്ണ തേജ നിര്‍ദ്ദേശം നല്‍കി.

alappuzha

അതേസമയം, ചെങ്ങന്നൂര്‍ താലൂക്കില്‍ നടന്ന ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്തില്‍ ലഭിച്ച മുഴുവന്‍ പരാതികളും തീര്‍പ്പാക്കി ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ. 147 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്.ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന അദാലത്ത് സജി ചെറിയാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

അതത് വകുപ്പ് മേധാവികളുടെ സാന്നിധ്യത്തില്‍ ജില്ല കളക്ടര്‍ നേരിട്ടാണ് പരാതികള്‍ പരിഗണിച്ചത്. കൂടുതല്‍ പരിശോധനകള്‍ ആവശ്യമുള്ളവ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി അതാത് വകുപ്പ് മേധാവികള്‍ക്ക് കൈമാറി.അദാലത്ത് ദിവസമായ ഇന്നലെ മാത്രം കുട്ടനാട് ചെങ്ങന്നൂര്‍ പരിധിയിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളുമായി ബന്ധപ്പെട്ട 91 പരാതികളാണ് ലഭിച്ചത്. നേരത്തെ ലഭിച്ച 56 പരാതികളും ഉള്‍പ്പടെയാണ് 147 പരാതികള്‍ പരിഗണിച്ചത്. അതിര്‍ത്തി പ്രശ്നം, വീട് നിര്‍മാണം, ബാങ്കിങ്, ഭൂമി കയ്യേറ്റം,വിദ്യാഭ്യാസ സഹായം തുടങ്ങി എത്തിയത് നിരവധി പരാതികളാണ്.

എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ ബി. കവിത,ജെ.മോബി, ആര്‍. സുധീഷ്, പുഞ്ച സ്പെഷ്യല്‍ ഓഫിസര്‍ ജെസിക്കുട്ടി മാത്യൂ, ചെങ്ങന്നൂര്‍ തഹദില്‍ദാര്‍ എം. ബിജുകുമാര്‍, എല്‍.ആര്‍ തഹസീല്‍ദാര്‍ ഷീബ മാത്യു, ആര്‍.ഡി.ഒ എസ്. സുമ, ആര്‍.ഡി.ഒ സീനിയര്‍ സൂപ്രണ്ട് ജെ.ശ്രീകല, വാര്‍ഡ് കൗണ്‍സിലര്‍ വിജി ശ്രീകാന്ത് വിവിധ താലൂക്ക്തല വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+