Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥിനിക്ക് കൈത്താങ്ങ്; പുതിയ വര്‍ഷത്തില്‍ വീണ്ടും താരമായി ആലപ്പുഴ കളക്ടര്‍

ആലപ്പുഴ: സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതിനെ തുടര്‍ന്ന് പഠനം തുടരാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥിനിക്ക് കൈത്താങ്ങായി ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ. പ്ലസ്ടു വളരെ മികച്ച മാര്‍ക്കോടെ വിജയിച്ച വിദ്യാര്‍ത്ഥിനിക്ക് ബി.കോമിന് അഡ്മിഷനും ലഭിച്ചിരുന്നു. എന്നാല്‍ സെമസ്റ്റര്‍ ഫീസ് അടയ്ക്കാനുള്ള പണം ഇല്ലാത്തത് ഇവരെ വളരെയധികം അലട്ടിയതായി അറിയാനായി.

തുടര്‍ന്ന് കാല്യൂശ്വരി ഫൗണ്ടേഷനുമായി ബന്ധപ്പെടുകയും അവര്‍ ഈ കുട്ടിയുടെ മുഴുവന്‍ പഠന ചെലവും ഏറ്റെടുക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം കളക്ടേറ്റില്‍ വച്ച് കുട്ടിയുടെ പഠനത്തിന് ആവശ്യമായ പണത്തിന്റെ ചെക്ക് കളക്ടര്‍ കൈമാറി. ഇതേ കുറിച്ച് കളക്ടര്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ് കുറിപ്പ് ഇങ്ങനെ,

alappuzha

പുതിയ വര്‍ഷം- പുതിയ തുടക്കം
കോവിഡ് ബാധിച്ച് രക്ഷകര്‍ത്താക്കളില്‍ ഒരാളെയോ രണ്ടു പേരെയുമോ നഷ്ടപ്പെട്ട ഒരു കുട്ടി പോലും സാമ്പത്തിക പ്രയാസം കാരണം പഠനം ഉപേക്ഷിക്കരുതെന്ന് ലക്ഷ്യമിടുള്ള പ്രവര്‍ത്തനങ്ങളാണ് നമ്മള്‍ ജില്ലയില്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായുള്ള വിവരശേഖരണത്തിനിടയിലാണ് പട്ടണക്കാട് സ്വദേശിനിയായ ഈ മോളെക്കുറിച്ച് അറിയുന്നത്. ഈ മോള്‍ക്ക് 2021ലാണ് പിതാവിനെ നഷ്ടമായത്.

പ്ലസ്ടു വളരെ മികച്ച മാര്‍ക്കോടെ വിജയിച്ച മോള്‍ക്ക് ബി.കോമിന് അഡ്മിഷനും ലഭിച്ചിരുന്നു. എന്നാല്‍ സെമസ്റ്റര്‍ ഫീസ് അടയ്ക്കാനുള്ള പണം ഇല്ലാത്തത് ഇവരെ വളരെയധികം അലട്ടിയതായി അറിയാനായി. തുടര്‍ന്ന് കാല്യൂശ്വരി ഫൗണ്ടേഷനുമായി ബന്ധപ്പെടുകയും അവര്‍ ഈ മോളുടെ മുഴുവന്‍ പഠന ചെലവും ഏറ്റെടുക്കുകയുമായിരുന്നു.

ഇന്ന് കളക്ടറേറ്റില്‍ വെച്ച് മോള്‍ക്ക് ഈ സെമസ്റ്ററില്‍ അടയ്ക്കാനാവശ്യമായ പണമടങ്ങിയ ചെക്ക് കൈമാറിയിട്ടുണ്ട്. ഇനിയീ മോള്‍ക്ക് യാതൊരു സാമ്പത്തിക ബുദ്ധിമുട്ടും കൂടാതെ പഠിക്കാം. മോള്‍ക്കും കാല്യൂശ്വരി ഫൗണ്ടേഷനും എന്റെ എല്ലാവിധ ആശംസകളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+