ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഈ അമ്മയെ ദൈവം എന്നല്ലാതെ എന്ത് വിശേഷിപ്പിക്കണം'; വികാരനിര്‍ഭരമായ കുറിപ്പുമായി ആലപ്പുഴ കളക്ടര്‍

പ്രതിഫലേച്ഛയില്ലാതെ നമ്മള്‍ പ്രവര്‍ത്തിച്ചാല്‍ ദൈവം ഉറപ്പായും നമ്മുടെ കൂടെയുണ്ടാകും എന്നതിന് ഇതില്‍ കൂടുതല്‍ തെളിവായി എന്താണ് വേണ്ടത്...

Google Oneindia Malayalam News
alappuzha

ആലപ്പുഴ: സ്വന്തം മകളുടെ ഫീസ് അടയ്ക്കാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടുമ്പോഴും സഹോദരിയുടെ രണ്ട് മക്കളുടെയും ഫീസിലോ പഠനത്തിലോ ഇതുവരെ ഒരു മുടക്കവും വരുത്താത്ത ഒരു അമ്മയെ കുറിച്ചുള്ള കുറിപ്പുമായി ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ.

എന്തുകൊണ്ടാണ് സ്വന്തം മകളുടെ ഫീസ് അടയ്ക്കാതെ സഹോദരിയുടെ മക്കളുടെ ഫീസ് അടച്ചതെന്ന് ചോദിച്ചപ്പോള്‍ 'ഈ മക്കളെ പൊന്നുപോലെ നോക്കുമെന്ന് ഞാന്‍ അവള്‍ക്ക് വാക്ക് നല്‍കിയിട്ടുണ്ട് സാറെ എന്ന മറുപടിയാണ് അമ്മയില്‍ നിന്ന് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈ അമ്മയെ ദൈവം എന്നല്ലാതെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത് എന്ന് എനിക്ക് അറിയില്ലെന്നും കളക്ടര്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കളക്ടറുടെ വാക്കുകളിലേക്ക്....

വലിയ മനസുള്ള അമ്മ

വലിയ മനസുള്ള അമ്മ

ദൈവം എന്നല്ലാതെ ഈ അമ്മയെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് എനിക്ക് അറിയില്ല. അത്രയും വലിയ മനസുള്ള അമ്മയെയാണ് നിങ്ങള്‍ക്ക് ഞാന്‍ പരിചയപ്പെടുത്തുന്നത്. കഴിഞ്ഞ ക്രിസ്തുമസ് കാലത്താണ് ഈ അമ്മയെ ഞാന്‍ ആദ്യമായി കാണുന്നത്. സാമ്പത്തിക പ്രയാസം കാരണം മകളുടെ നഴ്‌സിംഗ് പഠനം മുന്നോട്ട് കൊണ്ടുപോകാനാവുന്നില്ലെന്ന സങ്കടവുമായാണ് ഈ അമ്മ എന്നെ കാണാനായി വരുന്നത്.

ഇതെന്നെ ഒരുപാട് ആശ്ചര്യപ്പെടുത്തി

ഇതെന്നെ ഒരുപാട് ആശ്ചര്യപ്പെടുത്തി

ഈ അമ്മയുടെ സഹോദരിയും ഭര്‍ത്താവും നേരത്തെ കോവിഡ് ബാധിച്ച് മരിച്ച് പോയെന്നും അവരുടെ മക്കളെ ഈ അമ്മയാണ് നോക്കുന്നതെന്നും അമ്മയുടെ അപേക്ഷയില്‍ ഉണ്ടായിരുന്നു. ആ മക്കളുടെ ഫീസ് അടച്ചോയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവരുടെ മുഴുവന്‍ ഫീസും അടച്ചിട്ടുണ്ടെന്നാണ് അമ്മ എന്നോട് പറഞ്ഞത്. ഇതെന്നെ ഒരുപാട് ആശ്ചര്യപ്പെടുത്തി.

നിറകണ്ണുകളോടെ ഈ അമ്മ എന്നോട്

നിറകണ്ണുകളോടെ ഈ അമ്മ എന്നോട്

വിദ്യാര്‍ത്ഥിനിക്ക് കൈത്താങ്ങ്; പുതിയ വര്‍ഷത്തില്‍ വീണ്ടും താരമായി ആലപ്പുഴ കളക്ടര്‍വിദ്യാര്‍ത്ഥിനിക്ക് കൈത്താങ്ങ്; പുതിയ വര്‍ഷത്തില്‍ വീണ്ടും താരമായി ആലപ്പുഴ കളക്ടര്‍

എന്തുകൊണ്ടാണ് സ്വന്തം മകളുടെ ഫീസ് അടയ്ക്കാതെ സഹോദരിയുടെ മക്കളുടെ ഫീസ് അടച്ചതെന്ന് ചോദിച്ചപ്പോള്‍ 'ഈ മക്കളെ പൊന്നുപോലെ നോക്കുമെന്ന് ഞാന്‍ അവള്‍ക്ക് വാക്ക് നല്‍കിയിട്ടുണ്ട് സാറെ'- എന്നാണ് നിറകണ്ണുകളോടെ ഈ അമ്മ എന്നോട് പറഞ്ഞത്.
സ്വന്തം മകളുടെ ഫീസ് അടയ്ക്കാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടുമ്പോഴും സഹോദരിയുടെ രണ്ട് മക്കളുടെയും ഫീസിലോ പഠനത്തിലോ ഇതുവരെ ഒരു മുടക്കവും ഈ അമ്മ വരുത്തിയിട്ടില്ല.

ദൈവം ഉറപ്പായും നമ്മുടെ കൂടെയുണ്ടാകും

ദൈവം ഉറപ്പായും നമ്മുടെ കൂടെയുണ്ടാകും

സെന്റ് ജോസഫ്സ് കോളേജിലെ വിദ്യാര്‍ഥികള്‍ ഒരുമിച്ചിറങ്ങി; ചുവരില്‍ വിരിഞ്ഞത് സന്ദേശ ചിത്രങ്ങള്‍സെന്റ് ജോസഫ്സ് കോളേജിലെ വിദ്യാര്‍ഥികള്‍ ഒരുമിച്ചിറങ്ങി; ചുവരില്‍ വിരിഞ്ഞത് സന്ദേശ ചിത്രങ്ങള്‍

ഈ അമ്മയെ ദൈവം എന്നല്ലാതെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത് എന്ന് എനിക്ക് അറിയില്ല. ഈ അമ്മയുടെ മകളുടെ പഠനത്തിനുള്ള മുഴുവന്‍ ചെലവും നമ്മുടെ നാട്ടിലെ ഒരു വ്യക്തി ഏറ്റെടുത്തിട്ടുണ്ട്. പ്രതിഫലേച്ഛയില്ലാതെ നമ്മള്‍ പ്രവര്‍ത്തിച്ചാല്‍ ദൈവം ഉറപ്പായും നമ്മുടെ കൂടെയുണ്ടാകും എന്നതിന് ഇതില്‍ കൂടുതല്‍ തെളിവായി എന്താണ് വേണ്ടത്...ഈ പ്രിയപ്പെട്ട അമ്മയ്ക്കും സാമ്പത്തിക സഹായം നല്‍കി സഹായിച്ച വലിയ മനുഷ്യനും എന്റെ പ്രത്യേക അഭിനന്ദനങ്ങള്‍...'ഇത്രയൊക്കെ ഉണ്ട് മനുഷ്യന്‍.

English summary
Alappuzha collector share an emotional note about mother who care her sister Daughter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X