കുളത്തിനുളളിൽ വലയിട്ട് മീൻ മോഷണം; വാളയെ പൊക്കി; വലിച്ചു കയറ്റാനാകാതെ വലയുപേക്ഷിച്ച് പോയി
ആലപ്പുഴ : മത്സ്യ കൃഷി ചെയ്യുന്ന ഫാമിലി മീനുകളെ രാത്രി വലയിട്ട് കടത്താൻ ശ്രമം. മോഷ്ടാക്കൾക്ക് എതിരെ ഉടമകൾ തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി. കാർത്തികപ്പള്ളി വലിയകുളങ്ങരയ്ക്ക് തെക്ക് ജനകീയ മത്സ്യ കൃഷി പ്രകാരം കൃഷിനടത്തുന്ന അക്വ മെട്രിക്‌സ് ഫിഷ് ഫാമിൽ ആയിരുന്നു മീനുകളെ വലയിട്ട് പിടിക്കാൻ ശ്രമം നടന്നത്.
രാത്രിയിൽ ആയിരുന്നു ഫാമിനുളളിൽ വളർത്തുന്ന മീനുകളെ വലയിട്ട് മോഷ്ടിക്കാൻ ശ്രമം നടന്നത്. എന്നാൽ, പ്രതീക്ഷിച്ചതിനേക്കാൾ മീനുകൾ മോഷ്ടാക്കളുടെ വലയിൽ കുടുങ്ങിയപ്പോൾ ശ്രമം പാളിപ്പോയി. മീനുകളെ വലയിൽ പിടിച്ചു കയറ്റാനായില്ല. തുടർന്ന് കുറച്ച് മീനുകൾ മാത്രം എടുത്ത് വലയിൽ കുടങ്ങിയവയെ ഉപേക്ഷിച്ചു.

ഇതോടെ, വലയിൽ കുടുങ്ങി കിടന്ന മീനുകൾ കൂട്ടത്തോടെ ചത്തു. സാധാരണ തിലോപ്പിയ , കരിമീൻ തുടങ്ങിയ മീനുകളും, വാളയുമാണ് ഫാമിൽ വളർത്തുന്നത്. എന്നാൽ , മോഷ്ടാക്കൾ കരിമീനും തിലോപ്പിയയും പ്രതീക്ഷിച്ചാണ് ഫാമിൽ വല വിരിച്ചത് . ഇവിടെ വളർത്തുന്ന വാളക്ക് 800 കിലോയിലധികം ഭാരം വരും.
മോഷ്ടാക്കൾ എത്തിയത് തോട്ടിലൂടെ വള്ളത്തിൽ എത്തിയാണെന്ന് ഫാമിന്റെ ഉടമകൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. മോഷ്ടാക്കളുടെ വലയിൽ കുടങ്ങിയത് വാള മാത്രമാണ്. അതേസമയം , മീനുകൾ നഷ്ടമായതോടെ ഒന്നര ലക്ഷം രൂപയിലധികം നഷ്ടമായെന്നും ഉടമകൾ വ്യക്തമാക്കി .
മോഷണം നടന്നതിന് ശേഷം ഉടൻ തന്നെ ഉടമകൾ പരാതി നൽകിയിരുന്നു. എന്നാൽ , ഫാമിൽ സി സി ടി വി ഇല്ലാത്തതിനാൽ മോഷ്ടാക്കളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.
പൊലീസിന്റെ നേതൃത്വത്തിൽ വല വിൽക്കുന്ന കടകളിൽ നിന്ന് വിവരം ശേഖരിച്ചിരുന്നു. തുടർന്ന് സമീപ പ്രദേശങ്ങളിൽ വാള വിറ്റവരെ കേന്ദ്രീകരിച്ചുമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അടുത്ത മാസം ഫാമിൽ വിളവെടുപ്പ് നടക്കാനിരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മോഷണം നടന്നത്. അഞ്ച് കുളങ്ങളിലാണ് മത്സ്യ കൃഷി ഉളളത് .
സ്റ്റൈലൻ ലുക്കിൽ ആരാധകരുടെ പ്രിയ താരം കനിഹ; പങ്കിട്ടിരിക്കുന്ന ചിത്രങ്ങളെല്ലാം ഹോട്ട് വൈറൽ
ഇതിനായി അഞ്ചേക്കറോളം വിസ്തൃതിയുളള സ്ഥലം പ്രതിവർഷം 3.5 ലക്ഷം രൂപയോളം പാട്ടം നൽകിയാണ് മീൻ വളർത്തൽ കേന്ദ്രം ഉടമകൾ ആരംഭിച്ചത്. എന്നാൽ , ഇവ വൃത്തിയാക്കാനും വലകെട്ടാനും മറ്റ് നിർമ്മാണ പ്രവൃത്തികൾക്കുമായി 25 ലക്ഷം രൂപയോളം വേണ്ടി വരുന്നു എന്ന് ഉടമകൾ വ്യക്തമാക്കുന്നു.












Click it and Unblock the Notifications