ഇജാസിനെ പുറത്താക്കി, ഷാനവാസിന് സസ്പെന്ഷന്; ലഹരിക്കടത്തില്‍ സിപിഎമ്മില്‍ നടപടി, പാര്‍ട്ടി അന്വേഷിക്കും
കൊല്ലം: കൊല്ലത്തെ ലഹരിക്കടത്ത് കേസില്‍ ആരോപണ വിധേയരായ സി പി ഐ എം അംഗങ്ങള്‍ക്ക് എതിരെ നടപടി എടുത്ത് ആലപ്പുഴ സി പി ഐ എം. ലഹരിക്കടത്തിലെ മുഖ്യപ്രതി ഇജാസിനെ സി പി ഐ എമ്മില്‍ നിന്ന് പുറത്താക്കി. സി പി ഐ എം സീ വ്യൂ ബ്രാഞ്ച് അംഗമായിരുന്നു ഇജാസ്.
ഇതോടൊപ്പം സി പി ഐ എം ആലപ്പുഴ നോര്‍ത്ത് ഏരിയ അംഗം ഷാനവാസിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇന്ന് രാത്രി അടിയന്തരമായി ചേര്‍ന്ന സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് തീരുമാനം. സി പി ഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി. ലഹരിക്കടത്തിനായി വാഹനം വാടകക്ക് കൊടുത്തതിന് ആണ് ഷാനവാസിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

വാഹനം വാടകക്ക് കൊടുത്തപ്പോള്‍ ജാഗ്രത പുലര്‍ത്തിയില്ല എന്ന് സി പി ഐ എം വിലയിരുത്തി. ജില്ലാ സെക്രട്ടറി നാസര്‍ ആണ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചത്. ഷാനവാസ് വാഹനം വാങ്ങിയത് പാര്‍ട്ടിയെ അറിയിച്ചില്ല. അക്കാര്യം അന്വേഷിക്കും എന്ന് നാസര്‍ പറഞ്ഞു.
ഷാനവാസിന് എതിരായ ആരോപണത്തില്‍ അന്വേഷണ കമ്മീഷനെ രൂപീകരിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് അന്വേഷണ കമ്മീഷനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നാസര്‍ വിശദീകരിച്ചു. അതേസമയം പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് ഷാനവാസ് പ്രതികരിച്ചു.
താന്‍ കാരണം പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതില്‍ ഖേദിക്കുന്നു എന്നും ഷാനവാസ് പറഞ്ഞു. സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വാഹനം വാങ്ങിയതിന്റെ രേഖകളും ഷാനവാസ് ഹാജരാക്കി.മന്ത്രി സജി ചെറിയാനും ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തു. വിഷയം ഗൗരവമായി ചര്‍ച്ച ചെയ്തു എന്ന് സജി ചെറിയാന് പറഞ്ഞു.
ലഹരിക്കടത്തില്‍ പിടിയിലായവര്‍ സി പി ഐ എം, ഡി വൈ എഫ് ഐ അംഗങ്ങളാണ് എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കേസില്‍ പിടിയിലായ സജാദ് ഡി വൈ എഫ് ഐ വലിയമരം യൂണിറ്റ് സെക്രട്ടറിയാണ്. ആലപ്പുഴ നഗരസഭയിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കൂടിയാണ് ഷാനവാസ്.
ഞായറാഴ്ചയാണ് ലോറിയില്‍ കടത്തുകയായിരുന്ന ഒരു കോടിയോളം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കരുനാഗപ്പള്ളിയില്‍ വെച്ച് പിടികൂടുന്നത്. ലോറിയില്‍ നിന്ന് 1,27,410 പാക്കറ്റ് ലഹരിവസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തിരുന്നത്. അതേസമയം കട്ടപ്പന സ്വദേശിക്ക് ലോറി ജനുവരി ആറിന് വാടകക്ക് നല്കി എന്നാണ് ഷാനവാസ് പറയുന്നത്.
-
"എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്": വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം












Click it and Unblock the Notifications