ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആരിഫ് ഇന്ത്യയിലെ മികച്ച എംഎൽഎയ്ക്കുള്ള അവാർഡ് ജേതാവെന്നത് വ്യാജ പ്രചാരണമെന്ന് ഡിസിസി പ്രസിഡന്റ്; മാപ്പ് പറയണമെന്ന് എൽഡിഎഫ്

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ഇന്ത്യയിൽ മികച്ച എംഎൽഎയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരെ കബളിപ്പിക്കാൻ ഇടത് സ്ഥാനാർഥി വ്യാജപ്രചരണം നടത്തുന്നു എന്ന കോൺഗ്രസ് ആരോപണത്തിൽ ഡിസിസി പ്രസിഡന്റ് മാപ്പ് പറയണമെന്ന് എൽഡിഎഫ്. അരൂർ നിയോജക മണ്ഡലത്തിലെ
എംഎൽഎയായ എ എം ആരിഫിന് മികച്ച എംഎൽഎയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ടെന്ന പേരിൽ പാർലമെന്റ് മണ്ഡലത്തിലാകെ പ്രചരണം നടത്തുന്ന വേളയിലാണ് ആലപ്പുഴ ഡിസിസി പ്രസിഡന്റ് പ്രചാരണം വ്യാജമാണെന്ന വാദവുമായി രംഗത്തെത്തിയത്.

സിപിഎമ്മിൽ നിന്ന് വൻ കൊഴിഞ്ഞ് പോക്ക്, കാസർഗോഡ് പ്രവർത്തകർ കൂട്ടമായി കോൺഗ്രസിൽ ചേർന്നു!സിപിഎമ്മിൽ നിന്ന് വൻ കൊഴിഞ്ഞ് പോക്ക്, കാസർഗോഡ് പ്രവർത്തകർ കൂട്ടമായി കോൺഗ്രസിൽ ചേർന്നു!

കാശ്മീരി ടു കേരള ഫൗണ്ടേഷൻ എന്ന സംഘടനയുടെ പേരിലാണ് എഎം ആരീഫ് അവാർഡ് ഏറ്റുവാങ്ങുന്ന ചിത്രം എൽഡിഎഫ് ഇറക്കിയ നേർക്കാഴ്ച എന്ന ലഘുലേഖയിലും ദേശീയപാതയിലെങ്ങും സ്ഥാപിച്ചിരിക്കുന്ന ബോർഡുകളിലും ഉള്ളത്. ഏത് സംഘടന നൽകിയെന്നും ആരാണ് ഈ ഇന്ത്യയിലെ മികച്ച എംഎൽഎയെന്ന അവാർഡ് സംഘടനയ്ക്ക് പിന്നിലെന്നും ആരിഫ് വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. എം ലിജു പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു. ലഘുലേഖയിലും മറ്റും ഇക്കാര്യം സൂചിപ്പിക്കാത്തത് തന്നെ ദുരൂഹമാണെന്നും ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തി വോട്ടുതട്ടാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് കോൺഗ്രസ് ആരോപണം.

amarif1-15

ഇന്ത്യയിൽ ആരിഫിന് നൽകിയ ഈ അവാർഡിന് മുമ്പോ ശേഷമോ ഇത്തരത്തിൽ അവാർഡ് നൽകിയതായി കേട്ടിട്ടില്ല. ആരീഫിന് അവാർഡ് നൽകാൻ വേണ്ടി മാത്രം തട്ടിക്കൂട്ടിയ കടലാസ് കമ്പനിയാണിതെന്നും ഇതിനു പിന്നിലുള്ള വസ്തുത ആരിഫ് വ്യക്തമാക്കണമെന്നും ലിജു ആവശ്യപ്പെട്ടു. ഇത്തരം വ്യാജപ്രചരണങ്ങളുടെ ബോർഡുകളും മറ്റും നീക്കം ചെയ്യിച്ചില്ലെങ്കിൽ കലക്ട്രേറ്റ് മാർച്ച് ഉൾപ്പടെയുള്ള സമരപരിപാടികൾ നടത്തുമെന്നും എം

ലിജു മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അവാർഡ് സമ്മാനിച്ചത് ജസ്റ്റിസ് കമാൽ പാഷയും രാജ്യസഭാംഗം പി ജെ കുര്യനുമാണെന്ന വാദവുമായി എൽഡിഎഫ് രംഗത്തെത്തി. രമേശ് ചെന്നിത്തലയും ബിന്ദുകൃഷ്ണയും വീരേന്ദ്രകുമാറുമൊക്കെ നേരത്തെ കശ്മീരി ടു കേരള അവാർഡിന് അർഹരായിട്ടുണ്ടെന്നും സംഭവത്തിൽ ഡിസിസി പ്രസിഡൻറ് മാപ്പ് പറയണമെന്നുമാണ് എൽഡിഎഫ് ആവശ്യം.

English summary
Alappuzha DCC president against award to Arif MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X