• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വാതന്ത്ര്യദിനം ആഘോഷമാക്കി ആലപ്പുഴ ജില്ല, സ്വാതന്ത്ര്യ സമര സേനാനികളെ സന്ദര്‍ശിച്ച് കളക്ടര്‍

Google Oneindia Malayalam News

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ചുള്ള ഹര്‍ ഘര്‍ തിരംഗ കാംപയിന്‍ ആഘോഷമാക്കി ആലപ്പുഴ ജില്ല.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും വീടുകളിലും ദേശീയ പതാക പ്രദര്‍ശിപ്പിച്ചു. ജില്ലയിലെ ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളും കാമ്പയിനില്‍ പങ്കുചേര്‍ന്നു. പുന്നമട ഫിനിഷിംഗ് പോയിന്റില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയും ജില്ലാ പോലീസ് മേധാവി ജി. ജയദേവും ചേര്‍ന്ന് ഹൗസ് ബോട്ടിലും പോലീസ് സ്പീഡ് ബോട്ടിലും പതാക ഉയര്‍ത്തി.

ഭര്‍ത്താവ് സാഗറിന്റെ ഓര്‍മയില്‍ സുപ്രധാന തീരുമാനം പങ്കുവെച്ച് നടി മീന; കയ്യടിച്ച് സോഷ്യല്‍ മീഡിയഭര്‍ത്താവ് സാഗറിന്റെ ഓര്‍മയില്‍ സുപ്രധാന തീരുമാനം പങ്കുവെച്ച് നടി മീന; കയ്യടിച്ച് സോഷ്യല്‍ മീഡിയ

ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ഹൗസ് ബോട്ടുകളുടെയും ശിക്കാര വള്ളങ്ങളുടെയും ഉടമകളുടെ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ 600ഓളം ഹൗസ് ബോട്ടുകളിലും ശിക്കാര വള്ളങ്ങളിലും ദേശീയ പതാക ഉയര്‍ത്തി.

കൂടാതെ സ്വാതന്ത്ര്യ സമര സേനാനികളായ കോമളപുരം ആര്യാട് വടക്ക് കണിയാം വെളിയില്‍ ജനാര്‍ദനനെയും കോമളപുരം അവലുക്കുന്ന് കണ്ടത്തില്‍ കെ. കെ. വിശ്വനാഥനെയും ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ വസതിയിലെത്തി ആദരിച്ചു.

കയര്‍ ഫാക്ടറികളില്‍ തൊഴിലാളികളായിരുന്ന ഇരുവരും തൊഴിലാളികളെ സംഘടിപ്പിച്ച് പ്രവര്‍ത്തിച്ചാണ് സമര രംഗത്തെത്തിയത്. സമരങ്ങളുടെ ഭാഗമായി അംബനാകുളങ്ങര വലിയവീട്ടില്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചപ്പോള്‍ നേതാക്കള്‍ക്ക് സന്ദേശങ്ങള്‍ കൈമാറുന്ന ചുമതലയായിരുന്നു ജനാര്‍ദനന്. പല സ്ഥലങ്ങളിലായി ഒട്ടേറെ തവണ ഒളിവില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. പോലീസിന്റെ മര്‍ദനം നേരിട്ട വിശ്വനാഥന്‍ ആറു മാസം ജയില്‍ ശിക്ഷയും അനുഭവിച്ചു.

'രാജ്യം സ്വാതന്ത്ര്യ ദിനാഘോഷത്തിലാണ്, താങ്കള്‍ ഒരു ഇന്ത്യക്കാരനല്ലേ'; പേജില്‍ ഒന്നും ഇല്ലല്ലോ, മറുപടി'രാജ്യം സ്വാതന്ത്ര്യ ദിനാഘോഷത്തിലാണ്, താങ്കള്‍ ഒരു ഇന്ത്യക്കാരനല്ലേ'; പേജില്‍ ഒന്നും ഇല്ലല്ലോ, മറുപടി

എ.ഡി.എം. എസ്. സന്തോഷ്‌കുമാര്‍, അമ്പലപ്പുഴ തഹസീല്‍ദാര്‍ വി. കെ. ജയ, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുനില്‍, കോമളപുരം വില്ലേജ് ഓഫീസര്‍ വിനോദ് പി. ലാല്‍, ജൂനിയര്‍ സൂപ്രണ്ട് കെ. എസ്. ഗോപകുമാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

ഇതോടൊപ്പം, സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസ് വിവിധ ക്ഷേമ സ്ഥാപനങ്ങളിലേക്ക് നല്‍കുന്ന ദേശീയ പതാകകളുടെ വിതരണോദ്ഘാടനം കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ നിര്‍വഹിച്ചു. ജില്ല സാമൂഹ്യനീതി ഓഫീസര്‍ എ.ഒ. അബീന്‍ ഏറ്റുവാങ്ങി.

സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള കാര്യാലയങ്ങള്‍, ക്ഷേമ സ്ഥാപനങ്ങള്‍, മറ്റ് അംഗീകൃത വയോജന മന്ദിരങ്ങള്‍, മാനസിക രോഗം നിയന്ത്രണ വിധേയമായവരുടെ പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഓഗസ്റ്റ് 13 മുതല്‍ 15 വരെ ഉയര്‍ത്താനുള്ള ദേശീയപതാകകളാണ് കളക്ടര്‍ കൈമാറിയത്.

ഗാന്ധിഭവന്‍ സ്‌നേഹവീട് ഡയറക്ടര്‍ മുഹമ്മദ് ഷമീര്‍, മേരി പി.എല്‍., അഭിജിത്ത്, എം.എന്‍. ദീപു, വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു. ഗാന്ധിഭവന്‍ ഇന്റര്‍നാഷണല്‍ ട്രസ്റ്റാണ് ദേശീയ പതാകകള്‍ ലഭ്യമാക്കിയത്.

English summary
Alappuzha district celebrated Independence Day and Collector visited the freedom fighters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X