ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'മാസങ്ങളായി വീട്ടില്‍ കറണ്ട് ഇല്ല', ആലപ്പുഴ കളക്ടറെ തേടി വിദ്യാര്‍ത്ഥിയുടെ കത്ത്, ഉടന്‍ പരിഹാരം

Google Oneindia Malayalam News

ആലപ്പുഴ: വീട്ടില്‍ ടി വിയും കറണ്ടുമില്ലെന്ന പരാതിയുമായി കത്തയച്ച വിദ്യാര്‍ത്ഥിക്ക് ആലപ്പുഴ ജില്ലാ കളക്ടറുടെ ആശ്വാസം. വീട്ടില്‍ മാസങ്ങളായി കറന്റില്ലെന്നും മെഴുകുതിരി വെട്ടത്തിലാണ് പഠിക്കുന്നതെന്നുമാണ് വിദ്യാര്‍ത്ഥി കത്തില്‍ പറഞ്ഞത്. കത്ത് ലഭിച്ച അന്ന് തന്നെ കെ എസ് ഇ ബിയിലേക്ക് അടയ്ക്കാനുണ്ടായിരുന്നു പണമടച്ച് വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ച് നല്‍കിയിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. സ്‌കൂളിലിടാന്‍ യൂണിഫോം മാത്രമാണുള്ളതെന്നും എട്ട് വര്‍ഷമായി വീട്ടില്‍ ടി വിയില്ലെന്ന പരാതിയും കുട്ടി കത്തില്‍ പറഞ്ഞിരുന്നു.

'തരൂർ വിഎസിനെ പോലെ, കേരളത്തിൽ ഏത് മണ്ഡലത്തിലും 5000-10,000 വരെ വോട്ട് കിട്ടും'; സിആർ മഹേഷ്'തരൂർ വിഎസിനെ പോലെ, കേരളത്തിൽ ഏത് മണ്ഡലത്തിലും 5000-10,000 വരെ വോട്ട് കിട്ടും'; സിആർ മഹേഷ്

കത്ത് കിട്ടിയതിന്റെ തൊട്ടത്തടുത്ത ദിവസമായ വ്യാഴാഴ്ച മാവേലിക്കരയിലെ മോന്റെ വീട്ടിലെത്തി സ്മാര്‍ട്ട് ടി.വി.യും യൂണിഫോമും കൈമാറുകയും ചെയ്തു. നന്നായി പഠിക്കുമെന്ന് ഈ മോന്‍ എനിക്ക് വാക്ക് നല്‍കിയിട്ടുണ്ട്. ഈ മോന് ടി.വി. വാങ്ങി നല്‍കിയ മാവേലിക്കര ട്രിനിറ്റി അഡ്വെന്റിസ്റ്റ് അക്കാദമി ഭാരവാഹികള്‍ക്കും, വെട്ടിയാര്‍ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കും എന്റെ പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിക്കുന്നെന്നും കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

alappuza

നമ്മളൊക്കെ ചെറുതെന്ന് കരുതുന്ന പലതും ഒരുപാട് ആളുകള്‍ക്ക് വലിയ കാര്യമാണ്. ആ വലിയ സ്വപ്നം സാക്ഷാത്ക്കരിക്കാനായതിന്റെ സന്തോഷം ഈ ഒന്‍പത് വയസുകാരന്റെ മുഖത്ത് എനിക്ക് കാണാമായിരുന്നു. വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാല്‍ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിട്ട് മാസങ്ങളായെന്ന സങ്കടവുമായി മൂന്നാം ക്ലാസുകാരനായ ഈ മോന്‍ എഴുതിയ കത്ത് കഴിഞ്ഞ ബുധനാഴ്ചയാണ് എനിക്ക് ലഭിച്ചത്. മാസങ്ങളായി വീട്ടില്‍ കറണ്ട് ഇല്ലാത്തതിനാല്‍ മെഴുക് തിരി വെട്ടത്തിലാണ് ഇവര്‍ കഴിയുന്നതെന്നും വീട്ടിലിരുന്ന് പഠിക്കാന്‍ പോലും സാധിക്കുന്നിലെന്നും കത്തില്‍ എഴുതിയിരുന്നു. സ്‌കൂളിലിടാന്‍ ഒരു യൂണിഫോം മാത്രമാണ് ഉള്ളതെന്നും എട്ട് വര്‍ഷമായി വീട്ടില്‍ ടി.വി. ഇല്ലെന്ന സങ്കടവും കത്തില്‍ ഉണ്ടായിരുന്നു.

വളര്‍ന്ന് വലുതായി നല്ല ജോലി നേടിയ ശേഷം അമ്മയെ നന്നായി നോക്കണമെന്നാണ് ആഗ്രഹമെന്നും ഈ മോന്‍ കത്തിലൂടെ അറിയിച്ചിരുന്നു. ഇതെന്നെ ഒരുപാട് ചിന്തിപ്പിച്ചു. അന്ന് തന്നെ കെ.എസ്.ഇ.ബി.യിലേക്ക് അടയ്ക്കാനുണ്ടായിരുന്നു പണമടച്ച് വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ച് നല്‍കിയിട്ടുണ്ട്. കത്ത് കിട്ടിയതിന്റെ തൊട്ടത്തടുത്ത ദിവസമായ വ്യാഴാഴ്ച മാവേലിക്കരയിലെ മോന്റെ വീട്ടിലെത്തി സ്മാര്‍ട്ട് ടി.വി.യും യൂണിഫോമും കൈമാറുകയും ചെയ്തു. നന്നായി പഠിക്കുമെന്ന് ഈ മോന്‍ എനിക്ക് വാക്ക് നല്‍കിയിട്ടുണ്ട്.

ഈ മോന് ടി.വി. വാങ്ങി നല്‍കിയ മാവേലിക്കര ട്രിനിറ്റി അഡ്വെന്റിസ്റ്റ് അക്കാദമി ഭാരവാഹികള്‍ക്കും, വെട്ടിയാര്‍ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കും എന്റെ പ്രത്യേക അഭിനന്ദനങ്ങള്‍. തുടര്‍ന്നും നമ്മുടെയൊക്കെ പിന്തുണ ഈ മോന് വേണം.

English summary
Alappuzha District Collector comforts student who sent a letter complaining there is no TV at home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X