കാപികോ റിസോര്‍ട്ട്: മാര്‍ച്ച് 30നുള്ളില്‍ പൊളിച്ചുനീക്കല്‍ പൂര്‍ത്തിയാക്കും: ആലപ്പുഴ കളക്ടര്‍

ആലപ്പുഴ: തീരദേശ നിയമലംഘനത്തെ തുടര്‍ന്ന് ഹൈക്കോടതി പൊളിക്കാന്‍ ഉത്തരവിട്ട കാപികോ റിസോര്‍ട്ട് പൊളിക്കുന്ന നടപടികള്‍ തുടരുകയാണെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജ. ിസോര്‍ട്ടിലെ 54 വില്ലകളില്‍ 34 എണ്ണം പൂര്‍ണമായി പൊളിച്ചുനീക്കിയിട്ടുണ്ട്. 7 വില്ലകള്‍ ഭാഗികമായി പൊളിച്ചിട്ടുണ്ട്. 13 വില്ലകളും പ്രധാന കെട്ടിടവുമാണ് ഇനി പൊളിച്ച് നീക്കാന്‍ ബാക്കിയുള്ളതെന്ന് കളക്ടര്‍ അറിയിച്ചു. മാര്‍ച്ച് 30ന് അകം റിസോര്‍ട്ട് പൂര്‍ണമായും പൊളിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
തീരദേശ നിയമലംഘനത്തെ തുടര്‍ന്ന് പൊളിച്ചു നീക്കുന്ന കാപികോ റിസോര്‍ട്ട് ഇന്ന് സന്ദര്‍ശിച്ചു. കാപികോ റിസോര്‍ട്ടിലെ 54 വില്ലകളില്‍ 34 എണ്ണം പൂര്‍ണമായി പൊളിച്ചുനീക്കിയിട്ടുണ്ട്. 7 വില്ലകള്‍ ഭാഗികമായി പൊളിച്ചിട്ടുണ്ട്. 13 വില്ലകളും പ്രധാന കെട്ടിടവുമാണ് ഇനി പൊളിച്ച് നീക്കാന്‍ ബാക്കിയുള്ളത്. ആധുനിക ഉപകരണങ്ങളുപയോഗിച്ച് ശബ്ദം, വായു, ജലമലിനീകരണം എന്നിവയുടെ തോത് അനുവദനീയമായ പരിധിക്കുളളില്‍ നിര്‍ത്തിയാണ് റിസോര്‍ട്ട് പൊളിക്കുന്നത്.
മാര്‍ച്ച് 30 നകം പൊളിച്ചു നീക്കല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് റിസോര്‍ട്ട് പൊളിച്ചുനീക്കല്‍ ആരംഭിച്ചത്. റിസോര്‍ട്ട് അധികൃതര്‍ കയ്യേറിയ പുറമ്പോക്ക് ഭൂമി നേരത്തേ സര്‍ക്കാരിലേക്ക് തിരികെ പിടിച്ചെടുത്തിരുന്നെന്നും കളക്ടര്‍ അറിയിച്ചു. അതേസമയം , കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി നേരത്തെ രംഗത്തെത്തിയിരുന്ന
കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതി കേരളത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. മാര്‍ച്ച് 28നകം പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഇല്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു.
എന്നാല്‍ പൊളിക്കല്‍ നടപടി ആരംഭിച്ചെന്നും ഇത് പൂര്‍ത്തിയാക്കാന്‍ കുറച്ച് സമയം കൂടി വേണമെന്നും സംസ്ഥാനത്തിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ സി കെ ശശി സുപ്രീം കോടതിയെ അറിയിച്ചത് . എന്നാല്‍ നാല് ആഴ്ചയ്ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയ്ക്ക് എതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. മാര്‍ച്ച് 28 നകം പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം .












Click it and Unblock the Notifications