വീട്ടില്‍ ചികിത്സയിലുള്ള കോവിഡ് രോഗികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ആലപ്പുഴ ജില്ല മെഡിക്കല്‍ ഓഫീസ്
ആലപ്പുഴ: വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി അനുസരിക്കുണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് നിര്‍ദ്ദേശിച്ചു. നല്കുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കുക. കൃത്യസമയത്ത് ആഹാരം കഴിച്ച് ധാരാളം വെള്ളം കുടിച്ച് സ്വസ്ഥമായി വിശ്രമിക്കുക. ഇടയ്ക്ക് നിവര്‍ന്ന് ഇരിക്കുകയും മാറി മാറി ചരിഞ്ഞ് കിടക്കാനും ശ്രദ്ധിക്കുക. മുറിയില്‍ വായു സഞ്ചാരമുറപ്പാക്കുക. രോഗലക്ഷണങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും സ്വയം നിരീക്ഷിച്ച് വിവരങ്ങള്‍ കൃത്യമായി അറിയിക്കുക.

പള്‍സ് ഓക്‌സീമീറ്റര്‍ ഉപയോഗിച്ച് ഹൃദയമിടിപ്പും രക്തത്തിലെ ഓക്‌സിജന്റെ അളവും പരിശോധിച്ച് രേഖപ്പെടുത്തി വയ്ക്കണം. വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. വര്‍ദ്ധിച്ച നെഞ്ചിടിപ്പ്, നെഞ്ചുവേദന, ശ്വാസ തടസ്സം, കിതപ്പ്, സാധാരണയില്‍ കവിഞ്ഞ മയക്കം, അതിയായ ക്ഷീണം, കഫത്തിലോ മൂക്കിലെ സ്രവത്തിലോ രക്തം, ബോധക്ഷയം, പനിയോടൊപ്പം സ്വാഭാവികമല്ലാത്ത പെരുമാറ്റം എന്നിവ അപകട സൂചനകളാണ്. രക്തത്തിലെ ഓക്‌സിജന്‍ സാച്ചുറേഷന്‍ 94 ല്‍ താഴെയോ ഹൃദയമിടിപ്പ് 90 കൂടുകയോ ചെയ്യുന്നതും അപകട സൂചനയാണ്. അപകട സൂചനകള്‍ ഒരിക്കലും അവഗണിക്കരുത്.
അപകട സൂചനകള്‍ തിരിച്ചറിഞ്ഞാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ച് എത്രയും പെട്ടെന്ന് ആശുപത്രിയിലേയ്ക്ക് മാറണം. ശ്വാസംമുട്ടനുഭവപ്പെട്ടാല്‍ തലയിണകളുടെ പുറത്ത് നെഞ്ച് അമരാത്ത രീതിയില്‍ വയര്‍ അമര്‍ത്തി കിടക്കുക. എത്രയും വേഗം ആശുപത്രിയിലെത്തുക. അടിയന്തിര സാഹചര്യങ്ങളില്‍ വിളിക്കേണ്ടവരുടെ ഫോണ്‍ നമ്പറുകള്‍- വാര്‍ഡ് മെമ്പര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഹെല്‍പ്പ് ഡസ്‌ക് നമ്പര്‍, അടിയന്തിര ആംബുലന്‍സ് സേവനങ്ങള്‍, മറ്റ് കോവിഡ് സഹായ നമ്പരുകള്‍ എന്നിവ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന വിധം എഴുതി അടുത്ത് സൂക്ഷിക്കുക.
സൂപ്പര്‍ ലുക്കില്‍ ശ്രീമുഖിയുടെ സെല്‍ഫി ചിത്രങ്ങള്‍, ആതീവ സുന്ദരിയായെന്ന് ആരാധകര്‍












Click it and Unblock the Notifications