Get Updates
Get notified of breaking news, exclusive insights, and must-see stories!

പരസ്ത്രീ ബന്ധം, ഭാര്യയ്ക്ക് മര്‍ദ്ദനം; പരാതിയിൽ സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍

ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സി പി എമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ബിപിന്‍ സി ബാബുവിനെയാണ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയെ തുടര്‍ന്നാണ് നടപടി. മര്‍ദ്ദനം, പരസ്ത്രീബന്ധം, ആഭിചാരക്രിയ എന്നീ കാര്യങ്ങളാണ് ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നത്.

സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിര്‍ദ്ദേശ പ്രകാരം സി പി എം കായംകുളം ഏരിയ സെക്രട്ടറി കമ്മിറ്റി യോഗം ചേര്‍ന്നാണ് ബിപിനെതിരെ നടപടി സ്വീകരിച്ചത്. ഡി വൈ എഫ് ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും സി പി എം കായംകുളം കരീലക്കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗവുമാണ് ബിപിന്റെ ഭാര്യ മിനിസ. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് മിനിസ സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്.

alappuzha

എന്നാല്‍ പരാതിയില്‍ നടപടിയൊന്നുമുണ്ടായിരുന്നില്ല. ഞായറാഴ്ച എം വി ഗോവിന്ദന്‍ ഉള്‍പ്പെട്ട സെക്രട്ടറിയേറ്റ് യോഗത്തില്‍ ഈ വിഷയം വീണ്ടും ചര്‍ച്ചയായി. ഗാര്‍ഹിക പീഡനം തെളിഞ്ഞതിനാല്‍ നടപടി വേണമെന്ന് എം വി ഗോവിന്ദന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത്രയും നാള്‍ നടപടി എടുക്കാത്തതില്‍ ജില്ലാ നേതൃത്വത്തെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

പിരിച്ചുവിട്ട ജീവനക്കാരിക്ക് വീണ്ടും നിയമനം; നേതൃത്വത്തിന്റെ അറിവോടെയെന്ന് സൂചന

ആലപ്പുഴ: സി പി എം ഭരിക്കുന്ന അറുന്നൂറ്റിമംഗലം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും പിരിച്ചുവിട്ട ജീവനക്കാരിയെ വീണ്ടും നിയമിച്ചത് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയെന്ന് സൂചന. സി പി എം ഏരിയ നേതൃത്വത്തിന്റെ അറിവോടെയെന്നു സൂചന. സി പി എം നൂറനാട് ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യ കൂടിയായ മുന്‍ ജീവനക്കാരിയെ വീണ്ടും നിയമിക്കുന്നതു സംബന്ധിച്ചു സിപിഎം മാവേലിക്കര ഏരിയ കമ്മിറ്റി ചര്‍ച്ച ചെയ്യുകയും പുനര്‍നിയമനം നല്‍കാന്‍ അനുമതി നല്‍കുകയും ചെയ്യുകയായിരുന്നു.

സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പിരിച്ചുവിടപ്പെട്ട ജീവനക്കാരിക്കെതിരെ പരാമര്‍ശങ്ങള്‍ ഇല്ലാത്തതിനാല്‍ തിരികയെടുക്കണമെന്നും അല്ലാത്തപക്ഷം അവര്‍ കോടതിയെ സമീപിച്ചാല്‍ മുന്‍കാല പ്രാബല്യത്തോടെ നഷ്ടപരിഹാരം ഉള്‍പ്പെടെ നല്‍കേണ്ടി വരുമെന്നു നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ബാങ്കിലെ ക്രമക്കേട് സംബന്ധിച്ചു 2020ല്‍ സഹകരണ നിയമം 65ാം വകുപ്പ് പ്രകാരം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+