Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ കാഴ്ച കാണാന്‍ ആലപ്പുഴക്കാര്‍ ഇനി ഇടുക്കിക്ക് പോകേണ്ട, ഒന്ന് ബീച്ച് വരെ പോയാല്‍ മതി

ആലപ്പുഴ: ആലപ്പുഴക്കാര്‍ക്ക് ഏലക്കാടുകള്‍ കാണണമെങ്കില്‍ സാധാരണയായി ഏലപ്പാറയിലോ ഇടുക്കിയിലോ പോകണം. എന്നാല്‍ ഏപ്രില്‍ 23 വരെ ആലപ്പുഴ ബീച്ചിലെത്തിയാല്‍ ഏലക്കാടുകള്‍ കാണാം. കാടിനുള്ളില്‍ കുടിലും ഹൈറേഞ്ചിലെ തണുപ്പുമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ ടൂറിസം വകുപ്പ് തീം സ്റ്റാളിലാണ് ഏലക്കാടുകള്‍ അതിന്റെ സ്വാഭാവികതയില്‍ ഒരുക്കിയിരിക്കുന്നത്.

കാസര്‍കോട്ടെ സുരങ്കവും മറയൂരിലെ മുനിയറയും സ്റ്റാള്‍ സന്ദര്‍ശകര്‍ക്കായി അമ്പെയ്ത്തിനുള്ള സൗകര്യവും ഇവിടെയുണ്ട്. കേരളത്തിലെ അറിയപ്പെടാത്ത സ്ഥലങ്ങളെ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേളയില്‍ ഇത്തരം സ്ഥലങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. സുരങ്കത്തിലൂടെ പ്രവേശിച്ചാണ് ഏലക്കാടുകളിലേക്കെത്തുന്നത്.

alappuzha

കുന്നിന്‍ ചെരുവുകളില്‍ വെള്ളം ശേഖരിക്കാനായി പ്രാചീന കാലത്ത് നിര്‍മ്മിച്ച തുരങ്കങ്ങളാണ് സുരങ്കങ്ങള്‍. സുരങ്കത്തിലും ഏലാക്കട്ടില്‍ നിന്നുമൊക്കെ ഫോട്ടോയും റീല്‍സുമെടുക്കാനായി നിരവധി പേരാണ് ദിവസവും എത്തുന്നത്. അമ്പെയ്ത് ഉന്നം ഉറപ്പിക്കാനായി കുട്ടികളെ പോലെ തന്നെ മുതിര്‍ന്നവരും മത്സരിക്കുന്നു.

ഇതോടൊപ്പം ബോട്ടുകളെപ്പറ്റി എല്ലാമറിയാന്‍ ജലഗതാഗത വകുപ്പിന്റെ സ്റ്റാളും സ്ഥാപിച്ചിട്ടുണ്ട്. ബോട്ടുകളുടെ പ്രവര്‍ത്തനം, യാത്രാ ബോട്ടുകളുടെ വിവരങ്ങള്‍ ഇവയെല്ലാം അറിയാം ജലഗതാഗത വകുപ്പിന്റെ സ്റ്റാളിലെത്തിയാല്‍ മതി. ബോട്ടിനടിയിലെ പ്രോപ്പല്ലറിന്റെ സ്ഥാനം, മറ്റു വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജലയാനങ്ങള്‍ ബ്രേക്ക് ചെയ്യുന്നത്, റിവേര്‍സും ഫോര്‍വേര്‍ഡും മാത്രമുള്ള ബോട്ട് ഗിയര്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തന രീതി തുടങ്ങിയ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് സ്റ്റാളില്‍ നിന്നറിയാം.

തടി ബോട്ടുകളില്‍ ഉപയോഗിക്കുന്ന മര ബുഷിന്റെ പ്രവര്‍ത്തനങ്ങള്‍, ലൈഫ് ജാക്കറ്റ് ഉപയോഗിക്കുന്ന രീതി തുടങ്ങിയവയും സ്റ്റാളില്‍ നിന്ന് നേരിട്ട് കണ്ട് മനസ്സിലാക്കാം. യാത്ര ബോട്ടുകള്‍ക്ക് പുറമേ കണ്ണൂരിലെ പറശ്ശിനിയില്‍ നിന്ന് മട്ടൂരിലേക്ക് ആരംഭിച്ച പുതിയ ബോട്ട് സര്‍വീസ്, കൊല്ലം സാമ്പ്രാണിക്കോടിയില്‍ നിന്ന് മണ്‍റോത്തുരുത്തിലേക്ക് ആരംഭിച്ച സീ അഷ്ടമുടി, ആലപ്പുഴയിലെ സീ കുട്ടനാട്, വേഗ തുടങ്ങി വിനോദസഞ്ചാരത്തിന് പ്രാധാന്യം നല്‍കുന്ന ബോട്ടുകളെക്കുറിച്ചുള്ള വിവരങ്ങളും സ്റ്റാളിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+