കടയിലെത്തി ഭക്ഷണം കഴിച്ചു: പണം ചോദിച്ച കടയുടമയെ മദ്യപൻ മർദ്ദിച്ച് അവശനാക്കി, സംഭവം ആലപ്പുഴയിൽ!!
ആലപ്പുഴ: കഴിച്ച ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ട സംഭവത്തിൽ കടയുടമയെ മദ്യപിച്ചെത്തിയ ആൾ മർദ്ദിച്ച് അവശനാക്കി. ഭക്ഷണം കഴിച്ച് കഴിഞ്ഞ ശേഷം ഇവരോട് പണം ആവശ്യപ്പെട്ടതോടെയാണ് ഇയാളുടെ മട്ടും ഭാവവും മാറിയത്. നൂറനാട് എരുമക്കുഴി പ്രഭാലയത്തിൽ ആനന്ദൻ( 66) എന്നയാളാണ് തന്റെ തട്ടുകടയിൽവെച്ച് ആക്രമിക്കപ്പെട്ടത്. എരുമക്കുഴി ഗ്രന്ഥശാലയ്ക്ക് മുൻവശത്തുള്ള കടയിൽ വെച്ച് കഴിഞ്ഞ ദിവസമാണ് സംഭവം.
കൊവിഡ് ദൈവത്തിന്റെ പ്രവൃത്തി, സമ്പത്ത് വ്യവസ്ഥ പ്രതിസന്ധി നേരിടുമെന്നും നിർമ്മല സീതാരാമൻ
മദ്യപിച്ചെത്തിയ ആഹാരം ആവശ്യപ്പെട്ടതോടെ നൽകിയെങ്കിലും പണം നൽകാതെ പോകാനൊരുങ്ങിയത് ചോദ്യം ചെയ്തപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. ഇയാൾ കല്ലെടുത്ത് മർദ്ദിച്ചതോടെ ആനന്ദന് വാരിയെല്ലിനും തലയ്ക്കും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഇദ്ദേഹത്തെ ആലപ്പുഴയിലെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. നൂറനാട് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
കൊല്ലത്ത് ഇന്ന് 176 പേർക്ക് കോവിഡ്, 164 പേർക്കും രോഗം സമ്പർക്കം വഴി, 59 പേർക്ക് രോഗമുക്തി
വയനാട്ടില്‍ വീണ്ടും കടുവാ ഭീതി...പശുവിനെ മേയുന്നതിനിടെ കടിച്ച് കൊന്നു, പകലും സുരക്ഷിതമല്ല!!
കേരളത്തില്‍ 604 ഹോട്ട് സ്പോട്ടുകള്‍; ഇന്ന് 13 എണ്ണം കൂടി, 14 പ്രദേശങ്ങളെ ഒഴിവാക്കി